International News

കാസ്‌ട്രോ - കാലത്തിനു മുന്നില്‍ മാത്രം തലകുനിച്ച വിപ്ലവ നക്ഷത്രം

Sat, Nov 26, 2016

Arabianewspaper 1451
കാസ്‌ട്രോ - കാലത്തിനു മുന്നില്‍  മാത്രം തലകുനിച്ച വിപ്ലവ നക്ഷത്രം

പത്തു വര്‍ഷം മുമ്പ് അധികാരത്തോടും. മാസങ്ങള്‍ക്ക് മുമ്പ് ക്യുബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും ഇപ്പോള്‍ ഇതാ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഒപ്പം ലോകത്തോടും വിടപറഞ്ഞ് ഫിഡല്‍ കാസ്‌ട്രോ എന്ന അഗ്നി നക്ഷത്രം പൊലിഞ്ഞു,


സാമ്രാജത്വത്തിന്റെ അധികാര ദുര്‍ഗങ്ങളെ നോക്കി ഉറക്കെ ഗര്‍ജിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വീരനായകനായിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് ഇതിഹാസമായിമാറിയ ഫിഡല്‍ കാസ്‌ട്രോ.


ലോകത്തിലെ സൂപ്പര്‍ പവര്‍ എന്നു വിശേഷിപ്പിക്കുന്ന അമേരിക്കയ്‌ക്കെതിരെയാണ് ചെറിയ ക്യുബ ഉറക്കെ ശബ്ദിച്ചിരുന്നത്. ശാരികമായി ഇല്ലാതാക്കാനും, അധികാരത്തില്‍ നിന്നും മറിച്ചിടാനും ലോകതലത്തില്‍ ഒറ്റപ്പെടുത്താനും സാമ്രാജ്യത്വ ശക്തികള്‍ എക്കാലവും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍, കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കാസ്‌ട്രോയുടെ ഒരു രോമത്തില്‍ തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല,


ഔദ്യോഗികമായി ക്ഷണിച്ചു വരുത്തി ഇരിപ്പടത്തില്‍ നായ്ക്കുരണ പൊടി പുരട്ടി കാസ്‌ട്രോയെ ചൊറിയിപ്പിക്കാന്‍ ശ്രമിച്ചു, ഇതില്‍ ആനന്ദിച്ചു,. ഇതിനപ്പുറം കരുത്തനായ കാസ്‌ട്രോയെ തൊടാന്‍ സുപ്പര്‍ പവറുകള്‍ക്കായില്ല.


കാലത്തിന്റെ കുത്തൊഴുക്കിനിടെ കാസ്‌ട്രോയോടും ക്യൂബയോടുമുള്ള വിരോധം തെല്ലയഞ്ഞു, ചരിത്രപരരമായ പല സംഭവങ്ങളും ലോകത്ത് നടന്നു. കിഴക്കന്‍ ജര്‍മനി എന്ന കമ്യൂണിസ്റ്റ് രാജ്യം ഇല്ലാതായി ബെര്‍ലിന്‍ മതില്‍ ഇടിഞ്ഞു, സോവിയറ്റ് റഷ്യ വിഭജിക്കപ്പെട്ടു, കമ്യൂണിസ്റ്റ് ചൈന മുതലിത്തത്തിന്റെ ട്രേഡ് മാര്‍ക്കായ സ്വതന്ത്ര്യ വ്യാപാരവും സാമ്പത്തിക നയങ്ങളും സ്വീകരിച്ചു, . അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ക്യുബ സന്ദര്‍ശിച്ചു,. ഇതിനെല്ലാം ഈ മഹാരഥന്‍ നേര്‍സാക്ഷ്യംവഹിക്കാനായി.


കഴിഞ്ഞ ഏപ്രിലില്‍ ക്യുബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ തന്റെ സഹപ്രവര്‍ത്തകരോടായി കാസ്‌ട്രോ പറഞ്ഞു. എനിക്ക് ഉടനെ 90 വയസാകും. താമസിയാതെ ഞാന്‍ മറ്റെല്ലാരെപോലെ യാത്രയാകും...


ഔദ്യോഗികമായി കമ്യൂണിസ്റ്റായി തുടരുന്ന ലോകത്തിലെ അഞ്ച് രാജ്യങ്ങളിേെലാന്നായി ( ചൈന, ഉത്തര കൊറിയ, വിയറ്റ് നാം, ക്യുബ, ലാവോസ്) ക്യുബ തുടരുന്നത് കാസ്‌ട്രോയെ പോലുള്ള ശക്തമായ നേതൃത്വം രാജ്യത്തിന് ദിശാബോധമേകുന്ന ചുവന്ന സൂര്യനായി നിലകൊള്ളുന്നതിനാലുമാണ്...


നമുക്കെല്ലാവര്‍ക്കും സമയമെത്തും... പക്ഷേ. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ക്യുബയില്‍ നിലനില്‍ക്കും... ആവേശത്തോടെയും അഭിമാനത്തോടെയും മുന്നേറിയാല്‍, മാനവ രാശിക്ക് അനിവാര്യമായ ആവശ്യങ്ങളും അവരുടെ സാംസ്‌കാരികവും ഭൗതികമായ ആഗ്രഹങ്ങളും സാഫല്യമാകാനും സാധിക്കും. അവിരാമം അതിനായി പരിശ്രമിക്കണമെന്നും മാത്രം.... 90 ന്റെ പടിവാതിലില്‍ വൃദ്ധധവളിമ മുഖത്തു വെട്ടിത്തിളങ്ങുമ്പോള്‍, പതറാത്ത കണ്ഠ ശുദ്ധിയില്‍ കാസ്‌ടോ വിളിച്ചു പറഞ്ഞു.


ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള കള്ളിതിരിച്ചുള്ള ഷര്‍ട്ടും പതിവുള്ള തൊപ്പിയും വെച്ചാണ് ക്യുബയുടെ ജ്വലിക്കുന്ന താരം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തത്. പാര്‍ട്ടി അംഗങ്ങള്‍ അവേശത്തോടെ മുഷ്ടിചുരുട്ടി ഫിഡല്‍ ... ഫിഡല്‍ എന്നു വിളിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.


ലോക നേതാക്കള്‍ പലരുമുണ്ടെങ്കിലും കാസ്‌ട്രോയെ പോലെ കാസ്‌ട്രോ മാത്രം... മാക്‌സിമം ലീഡര്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത്.


1959 ല്‍ വിപ്ലവ നക്ഷത്രം ഉദിച്ചുയരുകയായിരുന്നു.. ഒലിവു പച്ച യൂണിഫോം അണിഞ്ഞ്.. ചുണ്ടില്‍ എരിയുന്ന ചുരുട്ടുമായി എത്തിയ ഫിഡല്‍ കാസ്‌െേട്രാ എന്ന വിമത നേതാവിനെ ഇരു കൈയ്യും നീട്ടി ക്യുബന്‍ ജനത് സ്വീകരിച്ചു.


ഫല്‍ജെനേഷ്യോ ബാറ്റിസ്റ്റയെ അധികാര ഭ്രഷ്ടനാക്കി ഭരണ സാരഥ്യം ഏറ്റെടുത്ത കാസ്‌ട്രോ ലോകമെമ്പാടുമുള്ള ഇടതു പക്ഷ -തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ആവേശമായി.


സഹോദരന്‍ റൗള്‍ കാസ്‌ടോയിലേക്ക് അധികാരത്തിന്റെ ചെങ്കോല്‍ കൈമാറിയപ്പോഴും രാജ്യത്തിന് ദിശാബോധം പകര്‍ന്നു നല്‍കാന്‍ ഫിഡലിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സമയരഥം ഉരുളുമ്പോള്‍ കാലത്തിന്റെ ചക്രവാള സീമയിലേക്ക് അന്തിച്ചുവപ്പേകി വിപ്ലവ സൂര്യന്‍ മറയുമ്പോഴും ക്മ്യൂണിസ്റ്റ് മനസുകളില്‍ പ്രഭമങ്ങാതെ ജ്വലിച്ചു കൊണ്ടേയിരിക്കും...

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ