General News

ശശീന്ദ്രന്‍ കുറ്റക്കാരനല്ല, തെറ്റ് മാധ്യമ സ്ഥാപനത്തിന്റേത് -മുഖ്യമന്ത്രി പിണറായി

Wed, Nov 22, 2017

Arabianewspaper 3842
ശശീന്ദ്രന്‍ കുറ്റക്കാരനല്ല, തെറ്റ് മാധ്യമ സ്ഥാപനത്തിന്റേത് -മുഖ്യമന്ത്രി പിണറായി

അശ്ലീല ഫോണ്‍ സംഭാഷണ കേസില്‍ മംഗളം ചാനലാണ് കുറ്റക്കാരെന്നും ചാനലിന്റെ ലൈസന്‍സ് റക്കാക്കാനാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കമ്മീഷന്റെ ശുപാര്‍ശയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള പതിനാറു ശുപാര്‍ശകളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയമിച്ചിട്ടുണ്ട്. ശശീന്ദ്രന് മന്ത്രി സ്ഥാനം തിരിച്ചു നല്‍കാന്‍ തടസമില്ലെന്നും ഇക്കാര്യം താനല്ല തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. പതിവില്ലാത്ത വാര്‍ത്താ സമ്മേളനത്തില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കമ്മീഷന്‍ രിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്


മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യുട്ട് ചെയ്യാനും ശുപാര്‍ശയുണ്ട്. കേസ് മൂലം സംസ്ഥാന ഖജനാവിന് വന്ന നഷ്ടം ചാനലില്‍ നിന്നും ഈടാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.


രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫോണ്‍ സംഭാഷണം അനുമതിയില്ലാതെ പുറത്തു വിട്ടതും അന്വേഷിക്കും. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു അയച്ചു കൊടുക്കും. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കും,


മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ നിയമങ്ങള്‍ ഇന്ന് രാജ്യത്തില്ല.ഇതിനായി നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു,.


മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടറിയേറ്റിലേക്ക് കടത്തി വിടരുതെന്ന് താനോ തന്റെ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു,. മാധ്യമങ്ങളെ കടത്തി വിടണോ എന്ന് സെക്യുരിറ്റി ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ ഇതിന്റെ ആവശ്യമില്ലല്ലോ എന്ന് താന്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ