Troll Today News

ബിജെപി നിര്‍മിക്കുന്ന പത്തു കോടിയുടെ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ മുറി എന്തിന്

Wed, Jun 14, 2017

Arabianewspaper 3839
ബിജെപി നിര്‍മിക്കുന്ന പത്തു കോടിയുടെ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ മുറി എന്തിന്

പത്തു കോടി ചെലവില്‍ തിരുവനന്തപുരത്ത് നിര്‍മിക്കുന്ന മാരാര്‍ജി സ്മാരക മന്ദിരത്തിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എകെജി ഭവനോട് കിടപിടിക്കുന്ന മന്ദിരമാണ് തലസ്ഥാനത്ത് ഉയരുന്നത്. ദേശീയ പ്രസിഡന്റ് അമിത് ഷായാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.


എന്നാല്‍, മന്ദിരത്തിന്റെ പ്ലാന്‍ കണ്ട പത്രപ്രവര്‍ത്തകര്‍ ഒരു മുറിയുടെ വിശേഷണം കെട്ട് ഒന്നമ്പരുന്നു. മുഖ്യമന്ത്രിയുടെ മുറി എന്നാണ് അതിന് നാമകരണം ചെയ്തിരിക്കുന്നത്.


കേരളത്തില്‍ ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടി ഭരണം കിട്ടുമെന്ന് പറയുന്നത് വെറും തള്ളലാണെന്ന് വിചാരിച്ചിരുന്നവരെ കുഴക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മുറി.


കേരളത്തിലെ മുഖ്യമന്ത്രി എന്നു പറഞ്ഞിട്ടില്ലല്ലോ 13 സംസ്ഥാനങ്ങളില്‍ ഭരണം ഉള്ള ബിജെപിയുടെ ഏതേങ്കിലും മുഖ്യമന്ത്രിമാര്‍ തിരുവന്തപുരത്ത് എത്തിയാല്‍ താമസിക്കാനും വിശ്രമിക്കാനുമുള്ളതാണോ എ്ന്നാണ് ഇതിനെ കുറിച്ച് ചിലര്‍ പറയുന്നത്.


നിലവിലെ കെട്ടിടം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടമാണ്. ഇവിടെയാണ് പുതിയ കെട്ടിടം ഉയരുക. കാര്‍ പാര്‍ക്കിംഗിന് ബേസ്‌മെന്റ് രണ്ടു നിലകളും മുകളിലേക്ക് അഞ്ചു നിലകളുമാണ് ഇതിനുള്ളത്.


70 എംഎല്‍എമാരുടെ അംഗ ബലം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ മുഖ്യമന്ത്രിയെ ലഭിക്കുകയുള്ളുവെന്ന് അറിവില്ലാഞ്ഞിട്ടില്ല. രണ്ടംഗത്തില്‍ നിന്ന് ഹരിയാന പോലുള്ള സംസ്ഥാനം പിടിച്ചെടുത്തെന്നാണ് നേതാക്കളുടെ വാദം. കേരളത്തില്‍ ഒരംഗത്തില്‍ നിന്ന് സംസ്ഥാന ഭരണം എന്ന നിലയിലേക്ക് എത്തുമെന്ന് ബിജെപി കരുതുന്നു. ഇത് മലര്‍ പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് എതിരാളികളും പറയുന്നു...

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ