General News

മുഖ്യമന്ത്രിയുടെ യാത്രാ ചിലവ് വഹിക്കുന്നത് സര്‍ക്കാര്‍ -പിണറായി

Wed, Jan 10, 2018

Arabianewspaper 398
മുഖ്യമന്ത്രിയുടെ യാത്രാ ചിലവ് വഹിക്കുന്നത് സര്‍ക്കാര്‍ -പിണറായി

മുഖ്യമന്ത്രിമാരുടെ യാത്രാ ചിലവ് വഹിക്കുന്നത് സര്‍ക്കാരുകളാണെന്നും തന്റെ യാത്രയുടെ ചെലവ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ വിശദമാക്കി.


സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിണറായി വിജയന്‍ ഇക്കാര്യം വിശദീകരിച്ചത്. ഓഖി ദുരന്തത്തിനുള്ള ഫണ്ടില്‍ നിന്ന് യാത്രാ ചെലവ് വഹിച്ചത് താനറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇതിനു മുമ്പ്രുള്ള മുഖ്യമന്ത്രിമാര്‍ ഇത്തരത്തില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സ്വകാര്യ യാത്രയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ടെന്നും 28 ലക്ഷം രൂപം ദുരിതാശ്വാസ നിധിയില്‍ നിന്നും എടുത്ത് വിവാഹചടങ്ങില്‍ പങ്കെടുത്തതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.


അതേസമയം, ഹെലികോപ്ടര്‍ യാത്രയ്ക്ക് വന്ന ചെലവ് വേണ്ടി വന്നാല്‍ പാര്‍ട്ടി വഹിക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളന വേദിയായ തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനും ഓഖി ദുരിതം വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ കാണാനും തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്ക് പോകാനും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം എടുത്തത് വന്‍ വിവാദമായിരുന്നു.


കേന്ദ്ര സംഘത്തെ കാണാന്‍ പോയില്ലായിരുന്നുവെങ്കില്‍ തനിക്കെതിരെ അത്തരമൊരു ആക്ഷേപമാണ് ഉന്നയിക്കുമായിരുന്നത്. എന്നാല്‍, തനിക്കെതിരെ മോഷണം നടത്തിയെന്ന മട്ടിലാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നതെന്നും പിണറായി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് പലതും പറയുന്നുണ്ടെങ്കിലും ഇതിനൊന്നും മറുപടി പറയാന്‍ പറ്റുന്ന ഒരു സ്ഥാനത്തല്ല ഉള്ളതെന്നും പിണറായി പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ