General News

മന്ത്രിമാര്‍ യോഗത്തിന് എത്തിയില്ല, മുഖ്യമന്ത്രി കടുത്ത രോഷത്തില്‍

Tue, Feb 13, 2018

Arabianewspaper 334
മന്ത്രിമാര്‍ യോഗത്തിന് എത്തിയില്ല, മുഖ്യമന്ത്രി കടുത്ത രോഷത്തില്‍

മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോള്‍ ആറു മന്ത്രിമാര്‍ മാത്രം പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതീവ രോഷത്തില്‍. പതിമൂന്നു മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നത് അതീവ ഗൗരവമായാണ് മുഖ്യമന്ത്രി കാണുന്നത്.


ഇതിനെ തുടര്‍ന്ന് ആഴ്ചയില്‍ അഞ്ചു ദിവസവും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങള്‍ക്ക് നല്‍കിയത്. ശനി. ഞായര്‍ ദിവസങ്ങളില്‍ മാത്രം തലസ്ഥാനം വിട്ടു പോകാനാണ് ഇനി അനുമതി നല്‍കുക. സര്‍ക്കാര്‍ സംബന്ധമായ പരിപാടികള്‍ക്ക് മാത്രമായിരിക്കും ഉപാധികളോടെ അനുമതി നല്‍കുക.


കോറം ,തികയാതെ യോഗം പിരിഞ്ഞത് പിണറായി സര്‍ക്കാരിന് വന്‍ നാണക്കേടായിരുന്നു.


മുഖ്യമന്ത്രി സ്‌പെ,ഷ്യല്‍ ക്യാബിനറ്റ് യോഗം വിളിച്ചിട്ടും ഭൂരിഭാഗം മന്ത്രിമാരും വിട്ടുനിന്നത് മന്ത്രിസഭയുടെ നഷ്ടപ്പെട്ട കൂട്ടുത്തരവാദിത്വത്തിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


സംസ്ഥാന ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഈ മന്ത്രിസഭ കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു.


ഭരണം നടത്താനാല്ല, പാര്‍ട്ടി സമ്മേളനത്തിന് പ്രാമുഖ്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഉള്ളത്. പിന്നെങ്ങനെ മറ്റു മന്ത്രിമാരെ കുറ്റം പറയുമെന്നും ചെന്നിത്തല ചോദിച്ചു,. മന്ത്രിമാര്‍ എത്താതിനാല്‍ കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് മുഖ്യമന്ത്രിയുടെ പിടിപ്പു കേടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യം എടുത്ത നല്ല തീരുമാനങ്ങളില്‍ ഒന്നായിരുന്നു മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്ത് തങ്ങുക എന്നത്. എന്നാല്‍, ഈ നിര്‍ദ്ദേശം പിന്നീട ് പല തീരുമാനങ്ങളും പോലെ ആരും അനുവര്‍ത്തിക്കാതെയായി. മുഖ്യമന്ത്രി പോലും തലസ്ഥാനത്ത് കാണാതെ പാര്‍ട്ടി യോഗങ്ങളിലും മറ്റും പങ്കെടുക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ