General News

പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി

Wed, Mar 28, 2018

Arabianewspaper 48658
പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. കീഴാറ്റൂര്‍ ബൈപ്പാസ് റോഡ് നിര്‍മാണത്തില്‍ വയല്‍ നികത്താതെ എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടിയാണ് മുഖ്യമന്ത്രി ഗഡ്കരിയെ കണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്


എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കുന്നതിന് അലെയ്‌മെന്റുകള്‍ വയലുകളും വീടുകളും ഇല്ലാതാക്കിയാണെന്നതു  കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു.


ഇവിടെ എലിവേറ്റഡ് ഹൈവ നിര്‍മിക്കുന്നതിന് ആവശ്യമായ സാധ്യത പഠനം നടത്താനും  കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സൂചന.യ ദേശീയ പാത അഥോറിറ്റി ഇതു സംബന്ധിച്ച് സാധ്യത പഠനം നടത്തും.


സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കേന്ദര ഗതാഗത-ഷിപ്പിംഗ് മന്ത്രിയെ കണ്ടത് കീഴാറ്റൂര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സന്ദര്‍ശനം മുന്‍കുട്ടി നിശ്ചയിച്ചതാണെന്നും മുന്‍ നിശ്ചയിച്ച കാര്യങ്ങള്‍ മാത്രെമെ ചര്‍ച്ച ചെയ്യുകയുള്ളുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ