OMG News

രണ്ട് പതിറ്റാണ്ട് ഭരിച്ചു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കൂുടുതല്‍ ദരിദ്രനായി

Thu, Feb 01, 2018

Arabianewspaper 1680
രണ്ട് പതിറ്റാണ്ട് ഭരിച്ചു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കൂുടുതല്‍ ദരിദ്രനായി

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുകയാണ്. എന്നാല്‍, ഒരോ വര്‍ഷം കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ കൈയ്യിലുള്ള സമ്പാദ്യം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍,


ത്രിപുര തിരഞ്ഞെടുപ്പിന് ഒരുമ്പോഴാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ നല്‍കിയ സത്യ വാങ് മൂലത്തിലാണ് മുഖ്യമന്ത്രിയുടെ ആസ്തിയും സ്വത്തു വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുള്ളത്.


ചില മുന്‍ മുഖ്യമന്ത്രിമാര്‍ കോടികള്‍ സമ്പാദിക്കുകയും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴുമാണ് സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ വ്യത്യസ്തനാകുന്നത്.


തിരഞ്ഞെടുപ്പു സത്യവാങ് മൂലത്തിലെ കണക്കുകള്‍ പ്രകാരം മണിക് സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ജനപ്രതിനിധിയുമാണ്. കൈവശം 1520 രൂപയും അക്കൗണ്ടില്‍ 2400 രൂപയുമാണ് ഉള്ളത്.


25000 രൂപ പ്രതിമാസ ശമ്പളമുണ്ടെങ്കിലും മുഖ്യമന്ത്രി ഇതു മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കും, പകരം, പാര്ട്ടി അദ്ദേഹത്തിന് വട്ടചെലവിന് 5000 രൂപയും നല്‍കും. സര്‍ക്കാര്‍ ഭവനത്തിലാണ് ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുമൊത്ത് മണിക് സര്‍ക്കാരിന്റെ താമസം. ഭാര്യയുടെ കൈവശം 201140 രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായ രണ്ടു ലക്ഷത്തിലധികം രൂപ സമ്പാദ്യവുമുണ്ട്. സ്ഥിര നിക്ഷേപമായി 9.25 ലക്ഷം രൂപയും 20 ഗ്രാംസ്വര്‍ണവും ഉണ്ട്. ഇവര്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരാണ്.


1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍ ധന്‍പുരയില്‍ നിന്നാണ് പതിവായി ജനവിധി തേടുന്നത്. 1993 വരെ ഇവിടെ ഭരിച്ചിരുന്ന കോണ്‍ഗ്രസിന് പിന്നീട് ഒരിക്കല്‍ പോലും തിരികെ ഭരണത്തില്‍ വരാന്‍ അവസരം നല്‍കാതെയാണ് മണിക്‌സര്‍ക്കാര്‍ ഭരിക്കുന്നത്. എന്നാല്‍, ഇത്തവണ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ