General News

ജസ്റ്റീസ് ലോയയുടെ കേസ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കും

Sat, Jan 20, 2018

Arabianewspaper 596
ജസ്റ്റീസ് ലോയയുടെ കേസ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കും

സിബിഐ ജഡജ് ജസ്റ്റീസ് ബിഎച്ച് ലോയയുടെ മരണം സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും,. നേരത്തെ, കേസ് പരിഗണിച്ചിരുന്ന ജസ്റ്റീസ് അരുണ്‍ മിശ്രയെ ഒഴിവാക്കിയാണ് കേസ് പരിഗണിക്കുക. ജസ്റ്റീസ് എ എന്‍ ഖാന്‍വാല്‍കര്‍,. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരും ബെഞ്ചിലുണ്ട്.


ബിജെപി ദേശീയ അദ്ധ്യ.ക്ഷന്‍ അമിത് ഷാ പ്രതിയായ ഷൊറാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസു പരിഗണിച്ചിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജി ബ്രിജ്ഭൂഷന്‍ ലോയയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഈ കേസ് ജൂനിയര്‍ ജഡ്ജിയുടെ പരിഗണന.യ്ക്ക് വിട്ടത് വിവാദമായിരുന്നു.


ജസ്റ്റീസുമാരായ ജെ ചലമേശ്വര്‍, കുര്യുന്‍ ജോസഫ്, രന്‍ജന്‍ ഗൊഗോയ്, മദന്‍ ലേകുര്‍ എന്നിവര്‍ ചീഫ് ജസ്റ്റീസ് കേസുകള്‍ തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട് രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ജസ്റ്റീസ് ലോയുടെ മരണം സംബന്ധിച്ച കേസ് വീണ്ടും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ