Troll Today News

ജിമ്മിക്കീം കമ്മലുംമായി ചിന്തയുടെ ചിന്ത കാടുകയറിയതില്‍ ട്രോളാക്രമണം

Tue, Oct 24, 2017

Arabianewspaper 1568
ജിമ്മിക്കീം കമ്മലുംമായി ചിന്തയുടെ ചിന്ത കാടുകയറിയതില്‍ ട്രോളാക്രമണം

ജിമ്മിക്കീം കമ്മലും എന്ന ഗാനം ഹിറ്റായതിന് പിന്നിലെ മനശാസ്ത്രം അന്വേഷിച്ചു പോയ എസ് എഫ്‌ഐ നേതാവും .യുവജനകമീഷന്‍ അദ്ധ്യക്ഷയുമായ ചിന്താ ജെറോമിനെ സോഷ്യല്‍ മീഡിയയുടെ തല്ലും തലോടലും.


ജിമ്മിക്കീം കമ്മലിനേയും താതികമായി അവലോകനം നടത്തുന്ന ചിന്തയുടെ പ്രസംഗം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സംവിധായകനും നടനുമായ മുരളി ഗോപി യാണ് കലാപരിപാടിക്ക് തുടക്കമിട്ടത്.


കേരളത്തില്‍ ജിമ്മിക്കി കമ്മലും എത്ര അമ്മമാര്‍ക്കുണ്ടെന്നും, ഉണ്ടെങ്കില്‍ തന്നെ എത്ര അപ്പന്‍മാര്‍ അത് കട്ടോണ്ടു പോകുമെന്നും കട്ടോണ്ട് പോയതില്‍ പ്രതിഷേധിച്ച് അമ്മമാര്‍ ബ്രാണ്ടി കുപ്പി കുടിച്ചു തീര്‍ക്കുമോ .. പിന്നെങ്ങിനെയാണ് ഈ പാട്ട് ഇത്രേം ഹിറ്റായതെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചിന്തയുടെ പക്ഷം.


ദേവരാജന്‍ മാസ്റ്ററും ഒഎന്‍വി സാരും ജീവിച്ചിരിപ്പില്ലാത്തത് ഭാഗ്യം അല്ലെങ്കില്‍ പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആകും, അമ്പിളിയില്‍ എങ്ങിനെ കണ്ണെറിയും കല്ലല്ലേ എറിയേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയേണ്ടി വന്നേനെ എന്ന അടിക്കുറുപ്പുമായി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.


മുരളി ഗോപിയുടെ പോസ്റ്റിനു താഴെ ഇടതുപക്ഷ അനുഭാവികൂടിയായ ദീപാ നിശാന്തിനിയും സമാനമായ കമന്റ് ഇട്ടിട്ടുണ്ട്. ലജ്ജാവതിടെ കള്ളക്കടക്കണ്ണില്‍ താഴം പൂവ്, താരത്താര്, തേന്‍, തേന്‍ നിലാവ് എന്നിവയൊക്കെ എങ്ങിനെ കൊള്ളും തുടങ്ങിയ ചോദ്യങ്ങള്‍ കൂടി ആവാമായിരുന്നുവെന്നും ഗാനനിരൂപകനായ ടിപി ശാസ്തമംഗലത്തിന്റെ പിന്‍ഗാമിയാണോ എന്നും ചോദിക്കുന്നുണ്ടായിരുന്നു.


 

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ