General News

ചൈനയില്‍ ക്രിസ്ത്യന്‍ ആരാധനാലയം സര്‍ക്കാര്‍ പൊളിച്ചു

Thu, Jan 11, 2018

Arabianewspaper 573
ചൈനയില്‍ ക്രിസ്ത്യന്‍ ആരാധനാലയം സര്‍ക്കാര്‍ പൊളിച്ചു

ചൈനയിലെ ക്രിസത്യന്‍ ആരാധാനാലയം ഡൈനമിറ്റ് വെച്ച് തകര്‍ത്ത് പൊളിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഷാന്‍സി പ്രവിശ്യയിലെ ഗോള്‍ഡന്‍ ലാമ്പ്സ്റ്റാന്‍ഡ് എന്ന പള്ളിയാണ് പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് പൊളിച്ചത്.


അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധാനലയമാണെന്ന കാരണത്താലാണ് പള്ളി പൊളിച്ചത്. 2009 ല്‍ നിര്‍മാണം പൂര്‍ത്തിയ പള്ളി ഇത്രയും നാള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍, കഴിഞ്ഞ ദിവസം കലാപ വിരുദ്ധ പോലീസും ഉദ്യോഗസ്ഛരും എത്തി ആളുകളെ ഒഴിപ്പിക്കുകയും തുടര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ വെച്ച് തകര്ക്കുകയുമായിരുന്നു,.


ചൈനയില്‍ മതവിശ്വാസത്തിനും ആരാദാനയ്ക്കും നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഇത്. എന്നാല്‍,. അടുത്തിടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധാനലയങ്ങള്‍ക്കെതിരെ കര്ശന നിയമ നടപടിയാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു,.


കഴിഞ്ഞ മാസം മറ്റൊരു പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കത്തോലിക പള്ളിയും സമാനമായ രീതിയില്‍ പൊളിച്ചിരുന്നു. 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പള്ളിയായിയുരുന്നു ഇത്.


സര്‍ക്കാര്‍ ലൈസന്‍സ് ഉള്ള പള്ളികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. നിരന്തരമായ നിരീക്ഷണത്തിലാണ് പള്ളികള്‍ ഇവിടെ പ്രവര്‍ത്തിക്കുക. കടുത്ത നിബന്ധനകള്‍ മൂലം ആളുകള്‍ പള്ളികളില്‍ വരുന്നതിന് പകരം വലിയ വീടുകള്‍ പള്ളികളാക്കി മാറ്റിയാണ് പ്രവര്‍ത്തിക്കുക. കുരിശുകള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി ഇല്ല. വലിയ കത്തീഡ്രലുകള്‍ നിര്‍മിക്കാനും അനുമതി നല്‍കില്ല. 2015 നുശേഷം 1,200 കുരിശുകള്‍ അധികൃതര്‍ നീക്കം ചെയ്തിട്ടുണ്.


പള്ളിയിലെ ആഘോഷവുമായി ബന്ധപ്പെട്ട് ഗതാഗതം തടസെപ്പുടത്തി എന്ന കുറ്റത്തിന് ഏഴു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട പുരേഹിതനാണ് ഇപ്പോള്‍ തകര്‍ത്ത പള്ളിയുടെ അധികാരി. ഇദ്ദേഹത്തെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടന ചൈന എയ്ഡ് പറയുന്നു.


Tags : China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ