General News

ദോക്‌ലാമിലില്‍ വീണ്ടും ചൈനീസ് സൈന്യം

Mon, Dec 11, 2017

Arabianewspaper 140
ദോക്‌ലാമിലില്‍ വീണ്ടും ചൈനീസ് സൈന്യം

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഭൂട്ടാന്‍ -ചൈനീസ് അതിര്‍ത്തിയായ ദോക് ലാമില്‍ 1800 ഓളം വരുന്ന ചൈനീസ് സൈന്യം തമ്പടിച്ചു, ശൈത്യകാലത്തില്‍ പതിവുള്ളതാണ് ഇതെങ്കിലും അടുത്തിടെ ഇരു രാജ്യങ്ങളിലെ സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു .


ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലാണ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ട്. റഷ്യ, ചൈന, എന്നിരാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രിമാര്‍ ഇന്ത്യയില്‍ നിലവിലുണ്ട് ദോക് ലാം സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ- ചൈന വിദേശ കാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യ-ചൈന സാംസ്‌കാരികോത്സവവും ഡെല്‍ഹിയില്‍ അരങ്ങേറുന്നുണ്.


ദോക് ലാമില്‍ ചൈനീസ് സൈന്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ഇന്ത്യന്‍ സൈന്യം രംഗത്ത് എത്തുകയും നിലയുറപ്പിക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും യുദ്ധ സമാനമാ.യ സാഹചര്യങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. 73 ദിവസം നീണ്ട സംഘര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്കു ശേഷം ഒരേ സമയം പിന്‍വാങ്ങുകയായിരുന്നു.


എന്നാല്‍, പട്രോളിംഗ് നടത്താന്‍ ഇന്ത്യ ചൈനയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇക്കുറി പട്രോളിംഗിന് എത്തിയ സൈന്യം ശൈത്യ കാല ക്യാംപിംഗ് എന്ന പേരില്‍ നിലയുറപ്പിക്കുകയായിരുന്നു.


ചൈനീസ് ആര്‍മി രണ്ട് താല്‍ക്കാലിക ഹെലിപാഡുകളും നിര്‍മിച്ചിിട്ടുണ്ട്. ചില റോഡുകളുടെ അറ്റകുറ്റപണിയും നടത്തി.യാതായാണ് റിപ്പോര്‍ട്ട്. പതിനാലായിരം അടി ഉയരത്തിലുള്ള ഇവിടെ ശൈത്യകാലത്ത് വളരെ കഠിനമാണ് താമസം.
ചൈനീസ് ഭാഗത്താണ് നിര്‍മാണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


മുമ്പ് സംഘര്‍ഷം ഉണ്ടായ സ്ഥലത്ത് നിന്നും മാറിയാണ് ഇപ്പോള്‍ ചൈനീസ് ആര്‍മി എത്തിയിരിക്കുന്നത്. ഇവിടം ഭൂട്ടാന്റെ അതിര്‍ത്തിയുമാണ്.


നേരത്തെ, ദോക് ലാം വിഷയത്തില്‍ ഇന്ത്യ എടുത്ത നിലപാടും ചൈനീസ് സൈന്യത്തെ ചെറുത്തതും പ്രധാനമന്ത്രി നരേന്ദ്രല മോഡിയുടെ നയതന്ത്ര-സൈനിക തന്ത്ര വിജയമായി ബിജെപിയും മറ്റും വ്യാഖ്യാനിച്ചിരുന്നു.


ഇപ്പോള്‍ പുതിയ നീക്കം ഉണ്ടായത് മോഡി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.


 

Tags : Doklam  China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ