General News

മവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Tue, Mar 13, 2018

Arabianewspaper 818
മവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ മവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു ഇവര്‌സഞ്ചരിച്ചിരുന്ന കുഴിബോംബ് കവച വാഹനത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് ശക്തി കേന്ദ്രത്തില്‍ പട്രോളിംഗ് നടത്തവെയാണ് അതിശക്തമായ ബോംബ് പൊട്ടിത്തെറിച്ചത്. വാഹനത്തിലുണ്ടായിരുന്ന പതിനൊന്ന് പേരില്‍ ഒമ്പതു പേരും മരണമടഞ്ഞു, രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉള്‍വനത്തില്‍ പട്രോളിംഗ് നടത്തിയ സിആര്‍പിഎഫിന്റെ 212 ബറ്റാലിയനിലെ ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്.

കുഴിബോംബിനെക്കാള്‍ ശക്തമായ ആര്‍ഡിഎക്‌സ് ഉപയോഗിച്ചുള്ള ആക്രമണമായിരുന്നുവെന്ന് സിആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു, പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു,.

ഇതേ ഭാഗത്ത് മാവോയിസ്റ്റുകളും കോബ്രാ ഫോഴ്‌സും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ പിന്നീട് വാഹനം വരുന്ന വഴി അതിശക്തമായ ബോംബ് സ്ഥാപിക്കുകയായിരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ