General News

ചെന്നൈയിന്‍ എഫ്‌സി ചാമ്പ്യന്‍മാര്‍

Sat, Mar 17, 2018

Arabianewspaper 214
ചെന്നൈയിന്‍ എഫ്‌സി ചാമ്പ്യന്‍മാര്‍

ബംഗളൂരു എഫ്‌സിയെ കലാശക്കളിയില്‍ തകര്‍ത്ത് ചെന്നൈയിന്‍ എഫ്‌സി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. ബംഗലൂരുവിന്റെ തട്ടകത്തില്‍ നടന്ന ഫൈനലിലാണ് ചെന്നൈ വിജയഗാഥ എഴുതിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ വലയില്‍ വീഴ്ത്തി ആധികാരിരമായാണ് ചെന്നൈ ചാമ്പ്യന്‍ പട്ടം ഒരിക്കല്‍ കുൂട നേടിയെടുത്തത്.


മെയില്‍സണ്‍ ആല്‍വ്‌സ് നേടിയ ഇരട്ട ഗോളും തുടര്‍ന്ന് 67 ാം മിനിട്ടില്‍ റഫേല്‍ നേടിയ ഗോളും ചെന്നെയുടെ വിധി എഴുതി.


കടുത്ത പോരാട്ടമാണ് ബംഗലൂരു നടത്തിയത്. ഒരു ഘട്ടത്തില്‍ ബംഗലൂരു ലീഡ് നേടിയിരുന്നു എന്നാല്‍, തുടര്‍ന്ന് മൂന്നു ഗോളുകള്‍ ചെന്നൈ നേടി. അവസാന നിമിഷം ഒരു ഗോള്‍ കൂടി നേടിയെങ്കിലും സമനില പിടിക്കാനും എക്‌സ്ട്രാ ടൈമിലേക്കും പോകാനുമുള്ള കരുത്ത് അവര്‍ക്കുണ്ടായില്ല.


നായകന്‍ സുനില്‍ ഛേത്രിയിലുൂടെയാണ് ബംഗൂലൂരു ആദ്യ ഗോള്‍ നേടിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ