OMG News

മലയാളി ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷത്തിനിടെ 70 പിടികിട്ടാപ്പുള്ളികളെ പിടികൂടി

Thu, Feb 08, 2018

Arabianewspaper 1499
മലയാളി ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷത്തിനിടെ 70 പിടികിട്ടാപ്പുള്ളികളെ പിടികൂടി

ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ട മച്ചാന്‍ ബിനുവിന്റെ ജന്‍മദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്ന നൂറോളം പിടികിട്ടാപ്പുള്ളികളില്‍ 75 പേരെ പോലീസ് പിടികൂടി.


ഗുണ്ടകള്‍ ആഘോഷത്തിനായി ഒത്തു ചേര്‍ന്ന വിവരം ലഭിച്ച പോലീസ് വന്‍ സന്നാഹങ്ങളുമായി ഇവരുടെ ആഘോഷ കേന്ദ്രം വളയുകയായിരുന്നു. തോക്കു ചൂണ്ടി ഇവരെ കീഴടക്കിയെങ്കിലും പോലീസിനെ കബളിപ്പിച്ച് പ്രധാന ഗുണ്ട ബിനുവും കൂട്ടരും കടന്നു കളഞ്ഞു. ബിനു തിരുവനന്തപുരം സ്വദേശിയാണ്.


പോലീസിനെ കണ്ട് ചിതറി ഓടിയവര്‍ അടുത്തുള്ള കെട്ടിടങ്ങളില്‍ ഒളിച്ചവരെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. ഇരുപതോളം പേര്‍ രക്ഷപ്പെട്ടു.


എട്ടു കൊലക്കേസുകളില്‍ പ്രതിയായ ബിനുവിനെതിരെ 29 കേസുകളാണ് വിവിധ പോലീസി സ്റ്റേഷനുകളിലായി ഉള്ളത്. പോലീസിനെ കണ്ട് ബിനു സമര്‍ത്ഥമായാണ് രക്ഷപ്പെട്ടത്. പിടികൂടിയവരില്‍ നിന്നും എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 99 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടി.


പതിവ് വാഹന പരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലാകുകയായിരുന്നു ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബിനുവിന്റെ ജന്മദിനാഘോഷത്തെ കുറി്ച് വിവരം ലഭിച്ചത്. ഗുണ്ടകളുടെവാട്‌സാപ് ഗ്രൂപ്പില്‍ നിന്നും പല വിവരങ്ങളും പോലീസിന് ലഭിച്ചു, ഇതുവെച്ച് പല കേസുകളുടേയും തുമ്പു ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.


ചെന്നൈയ്ക്കടുത്ത് പൂനമല്ലെയിലെ വര്‍ക്ക് ഷോപ്പിലാണ് ബര്‍ത്ത് ഡേ പാര്‍ട്ടി സംഘടിപ്പിച്ചത് ബിരിയാണി -മദ്യ പാര്‍ട്ടിയില്‍ ബിനു കേക്ക് മുറിച്ചത് കൊടുവാള്‍ ഉപയോഗിച്ചാണ് നിരവധി ബിയര്‍ കുപ്പികളും മദ്യക്കുപ്പികളും ആഘോഷവേദിയില്‍ നിന്നും പോലീസ് പിടികൂടി. ബിനു കേക്ക് മുറിക്കുമ്പോള്‍ മാലപ്പടക്കം പുറത്ത് പൊട്ടിച്ചു മദ്യസല്‍ക്കാരം തുടങ്ങിയ ശേഷമാണ് പുറത്ത് ട്രാക്ടറിലും ലോറിയിലുമായി എത്തിയ സിവില്‍ ഡ്രസ് പോലീസ് തോക്കുമായി ഇവിടേക്കേ പാഞ്ഞ് അടുത്തത്.


മറ്റേതോ ഗുണ്ട സംഘമാണെന്ന് കരുതി പലരും ചെറുത്തു നില്‍പ്പിനു ശ്രമിച്ചെങ്കിലും വാരകള്‍ക്ക് അപ്പുറം കാത്തു കിടന്ന പോലീസ് സംഘം പാഞ്ഞെത്തി കയ്യില്‍ കിട്ടിയവരെയെല്ലാം പിടികൂടുകയായിരുന്നു. ബിനുവിനായുള്ള തിരച്ചില്‍ തുടരുന്നു. ആഘോഷത്തിനെത്തിയവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ചില ചിത്രങ്ങളും മറ്റും പോലീസിന് ലഭിച്ചത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ