International News

ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന് 50 വയസ്

Mon, Oct 09, 2017

Arabianewspaper 709
ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന് 50 വയസ്

വിപ്ലവ നക്ഷത്രം ഏണസ്റ്റോ ചെ ഗുവേരയുടെ രക്ത സാക്ഷിത്വത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. അനശ്വര സ്മരണയില്‍ ലോകം ചെ ഗുവേരയുടെ അപദാനങ്ങള്‍ വാഴ്ത്തുകയാണ്. തീജ്വാലകള്‍ ഏറ്റുവാങ്ങിയ ജീവിതത്തെ ഏറ്റുവാങ്ങിയ യുവജനത പോരാട്ടങ്ങളുടെ വീര്യം ചെ യുടെ ധീരമുഖഭാവത്തെ തങ്ങളിലേക്ക് ആവാഹിക്കുകയാണ്..


വൈദ്യശാസ്ത്രം പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വിപ്ലവത്തില്‍ ആകൃഷ്ടനായി ലാറ്റിനമേരിക്കയിലെ ദുഷ്പ്രഭുത്വത്തിനെതിരെ സായുധ പോരാട്ടത്തിന് ഇറങ്ങുകയും ഗൊറില്ല ആക്രമണത്തിന് കോപ്പു കൂട്ടുകയും ചെയ്തു.


മോട്ടോര്‍ സൈക്കിളില്‍ ലാറ്റിന്‍ അമേരിക്കയുടെ ഇടവഴികളിലുടെയും കാട്ടു പാതകളിലൂടെയും നടത്തിയ യാത്രയാണ് ചെ യെ വിപ്ലവ കാരിയാക്കിയത്.


കലാപ നക്ഷത്രമായി തിളങ്ങി, ഭൂപടങ്ങളോ അതിരുകളോ ഇല്ലാത്ത ഭൂമിക്കായി പോരാടി അപമാനഗാഥകള്‍ക്ക് തിരുത്തലായി പുതിയ ചുവന്ന സൂര്യന്റെ പ്രഭാതത്തിന് കാതോര്‍ത്തവനായി ചെ മാറി.


വിജയിക്കുമെന്ന ഉറപ്പ് , അല്ലെങ്കില്‍ മരിക്കുമെന്ന ദൃഢനിശ്ചയം. ചെ യുടെ വിപ്ലവ കാഴ്ച്ചപ്പാട് അതായിരുന്നു. വസന്തത്തിലെ ഇടിമുഴക്കമായി ലോകത്തെയാകെ ഞെട്ടിച്ചാണ് ഒടുവില്‍ ഭരണകൂടത്തിന്റെ ചതിയില്‍ പെട്ട് മരണമടയുന്നത്. ക്യൂബയ്ക്കു വേണ്ടി , ചൂഷിതരായ വര്‍ഗത്തിനു വേണ്ടിയായിരുന്നു പോരാട്ടം,. സാമ്രജ്യത്വ ശക്തികളുടെ കരാള ഹസ്തങ്ങളെ തെല്ലും ഭയമില്ലാതെ നേരിട്ട ചെ ഒളിപ്പോരാളികളുടെ എക്കാലത്തേയും മാതൃകാ പുരുഷനായിരുന്നു.


സഹചാരിയായിരുന്ന ഫിഡല്‍ കാസ്‌ട്രോയ്ക്ക് കരുത്ത് പകര്‍ന്ന് അധികാരപാതയിലേക്കുള്ള വഴി തുറന്ന് ചെ കാലയവനികപ്പുറത്തേക്ക് മാഞ്ഞപ്പോള്‍ വിപ്ലവത്തിലെ കലാപ നക്ഷത്രം അഗ്നിസ്ഫുല്ലിംഗങ്ങളുമായി ഇന്നും ചുവന്ന ആകാശത്ത് കത്തി ജ്വലിക്കുന്നു. ജനകോടികള്‍ക്ക് ആവേശം ചൊരിഞ്ഞ്..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ