International News

കാരുണ്യത്തിന്റെ മനുഷ്യ രൂപം ; ഈദി ഇനി ഓര്‍മ

Sat, Jul 09, 2016

Arabianewspaper 1075
കാരുണ്യത്തിന്റെ മനുഷ്യ രൂപം ; ഈദി ഇനി ഓര്‍മ

ലോകത്തിലെ കാരുണ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുള്‍ സത്താര്‍ ഈദി അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


പാക്കിസ്ഥാനിലെ നിരാലംബ്ബരായ പതിനായിരങ്ങള്‍ക്ക് ഈദി ഫൗണ്ടേഷന്റെ കാരുണ്യ സ്പര്‍ശം ലഭിക്കാനിടയാക്കിയത്. സാമൂഹിക പ്രവര്‍ത്തകനായ ഈദിയായിരുന്നു. രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സുകളും പുനരധിവാസ, ആതുര ശുശ്രൂഷ കേന്ദ്രങ്ങളും എല്ലാം ഈദി ഒരുക്കിയിരുന്നു.


ജീവിക്കുന്ന വിശുദ്ധനെന്ന ബഹുമതി നേടിയ ഈദിയുടെ വേര്‍പാട് പാക്കിസ്ഥാനും മനുഷ്യരാശിക്കും തീരാ നഷ്ടമാണെന്ന് പല പ്രമുഖരും അനുശോചന സന്ദേശത്തില്‍ പറഞ്ഞു,


അനാഥരായ ഇരുപതിനായിരത്തിലധികം കുട്ടികളെ ഏടുത്തു വളര്‍ത്തുകയും അമ്പതിനായിരത്തിലധികം പേര്‍ക്ക് ശരണാലയം ഒരുക്കുകയും ആതുര ശുശ്രൂഷ രംഗത്ത് സന്നദ്ധ സേവവകരും ജീവനക്കാരുമായി ഒരു ലക്ഷത്തോളം പേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത ഈദി ഫൗണ്ടേഷനെ പലവട്ടം നോബേല്‍ പുരസ്‌കാരത്തിന് പരിഗണിച്ചിട്ടുണ്ട്.


ലളിത ജീവിതത്തിന് ഉടമായ ഈദി മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമായിരുന്നു,.തന്റെ മതം മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച ഈദി ഒരു മതവും മനുഷ്യത്വത്തേക്കാള്‍ വലുതല്ലെന്ന സന്ദേശവും നല്‍കിയിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്നാണ് ഈദി ശയ്യാവലംബനായത്. എന്നാല്‍, മരിക്കും മുമ്പ് തന്റെ ശരിരത്തില്‍ അവശേഷിച്ചിരുന്ന ഏക പ്രവര്‍ത്തന സജ്ജമായ അവയവമായ കണ്ണുകള്‍ ദാനം ചെയ്യാനും ഈദി സന്നദ്ധത പ്രകടിപ്പിച്ചു, മരണ സമയത്ത് സ്വന്തമായി ഉണ്ടായിരുന്നത് രണ്ട് ജോഡി വസ്ത്രങ്ങള്‍ മാത്രമായിരുന്നു.


ജീവിക്കാനായി സന്നദ്ധ സംഘടനയില്‍ നിന്ന് ശമ്പളം എഴുതി എടുത്തിരുന്നില്ല, കറാച്ചിയിലെ ഈദി ക്ലിനിക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ രണ്ടു മുറി അപ്പാര്‍ട്ടുമെന്റിലായിരുന്നു ഈദിയുടെ താമസം.









Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ