General News

സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു

Thu, Mar 29, 2018

Arabianewspaper 15001
സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
സിബിഎസ്ഇ പരീക്ഷകള്‍ കഴിഞ്ഞ് അവധിക്കാലത്തിനായി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസി കുടുംബങ്ങള്‍ സിബിഎസ്ഇ പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വെട്ടിലായി.

യുഎഇയിലെ പതിനായിരത്തിലധികം വിദ്യാര്‍്ത്ഥികളാണ് സിബിഎസ്ഇയുടെ തീരുമാനം മൂലം ദുരിതത്തിലായത്.

27 ലക്ഷത്തോളം കുട്ടികളാണ് സിബിഎസ്ഇ പരീക്ഷ രാജ്യത്തിനകത്തും പുറത്തുമായി എഴുതുന്നത്. ഇത്രയും ബൃഹത്ത് കൃത്യത്തില്‍ അതീവ ശ്രദ്ധയാണ് പാലിക്കേണ്ടത്.

ഡെല്‍ഹിയിലെ രണ്ടു സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പ് ചോദ്യ പേപ്പര്‍ ചോര്‍ന്നതായാണ് ആക്ഷേപം.

ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദകര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന സംഭവങ്ങള്‍ കരുതലോടെ നിര്‍വഹിക്കണമെന്നും ഇത് പന്താടാന്‍ ആരേയും അനുവദിക്കരുതെന്നും പ്രധാന മന്ത്രി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തവരാണ് പലരും. ഇതിനായി നാളുകള്‍ക്കു മുമ്പേ ടിക്കറ്റ് എടുത്തു വെച്ചവരുമുണ്ട്. പരീക്ഷയുടെ സമ്മര്‍ദ്ദം അവസാനിപ്പിച്ച് കുട്ടികളെ ആഹ്‌ളാദ കാലത്തിലേക്ക് ആനയിക്കാന്‍ ഇരുന്ന രക്ഷിതാക്കളും ഇതോടെ പെട്ടു.

പുതിയ പരീക്ഷാതീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇനി വരുന്ന പരീക്ഷ കഠിനമായിരിക്കുമോ എന്ന ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ക്ക്.
Tags : CBSE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ