General News

സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍

Thu, Mar 29, 2018

Arabianewspaper 13745
സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച;  കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍

സിബിഎസ് ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലെ കോച്ചിംഗ് സെന്റര്‍ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു.


സിബിഎസ്ഇ പത്താം ക്ലാസിലെ ഗണിത ശാസ്ത്രവും പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റേയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.


ഡെല്‍ഹിയില്‍ വിദ്യാ കോച്ചിംഗ് സെന്റര്‍ എന്ന പേരില്‍ എന്‍ട്രന്‍സ് പരിശീലന ക്ലാസുകള്‍ നടത്തുന്ന വിക്കി എന്നയാളെയാണ് ഡെല്‍ഹി പോലീസ് പിടികൂടിയത്.


പരീക്ഷപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ ഡെല്‍ഹി പോലീസ് രൂപികരിച്ച ക്രൈം ബ്രാഞ്ച് സ്‌പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടാനായത്.


പത്താം ക്ലാസ് ഗണിത ശാസ്ത്ര പരീക്ഷയുടെ തലേന്നാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പരീക്ഷ പേപ്പര്‍ തലേ ദിവസം എത്തിച്ച ചില സ്‌കൂളുകളില്‍ നിന്നാണ് ചോര്‍ന്നതെന്ന് കരുതുന്നു. ഇതിനെ കുറിച്ച് പോലീസ് അന്വേഷണം നടന്നു വരികയാണ്.

Tags : CBSE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ