General News
ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
Sat, Mar 31, 2018


ബാങ്കിംഗ് രംഹത്തെ അഴിമതി പൊതു മേഖലയ്ക്ക് പിന്നാലെ സ്വകാര്യ മേഖലയേയും പിടികൂടിയതായി വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ യുടെ സിഇഒ ചന്ദ കൊച്ചാറിനെതിരെയാണ് സിബിഐ അന്വേഷണം.
ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവും വ്യവസായിയുമായ ദീപക് കൊച്ചാറിനുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ കോണിന് 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതില്‍ ക്രമക്കേട് നടന്നാതായാണ് ആരോപണം.
ചന്ദക്കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന് ഇതിലൂടെ സാമ്പത്തിക നേട്ടം ലഭിച്ചെന്നാണ് പരാതി. എന്നാല്‍, ആരോപണങ്ങള്‍ ബാങ്ക് ഡയറക്ടര്‍മാര്‍ തള്ളിയിരുന്നു.
പല ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയതെന്നാണ് ഐസിഐസിഐ പറയുന്നത്. ഇതിനാല്‍, വീഡിയോകോണിന് വഴിവിട്ട സഹായമോ തിരിച്ചുള്ള പ്രതിഫലമോ സ്വീകരിച്ചിട്ടില്ലെന്നും ബാങ്ക് പറയുന്നു.
എന്നാല്‍. സിബിഐ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബാങ്കു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
2009-12 കാലഘട്ടങ്ങലിലാണ് വേണുഗോപാല്‍ ദുതിന് ഐസിഐസിഐ 3250 കോടി രൂപയുടെ വായ്പ നല്‍കുന്നത്. മറ്റു ചില ബാങ്കുകള്‍ ചേര്‍ന്ന് 40,000 കോടി രൂപയാണ് തകര്‍ച്ചയുടെ വക്കിലെത്തിയ വീഡിയോ കോണിന് ബെയില്‍ ഔട്ട് അനുവദിച്ചത്. എസ്ബിഐ ഉള്‍പ്പടെ 20 ബാങ്കുകളാണ് ഇതിനായി ഒരുമിച്ചത്.
.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment