General News

ഒടുവില്‍ എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ അനുമതി

Wed, Feb 21, 2018

Arabianewspaper 229
ഒടുവില്‍ എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ അനുമതി

വിവാദമായ എസ് ദുര്‍ഗയ്ക്ക് കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി. മറ്റു കട്ടുകള്‍ ഒന്നും ഇല്ലാതെ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്..നേരത്തെ, ചിത്രത്തിന് സെന്‍സര്‍ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.


ഇതിനെ തുടര്‍ന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. തുടര്‍ന്ന മേള അവസാനിക്കാറയപ്പോള്‍ വീണ്ടും അപേക്ഷ നല്‍കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എസ് ദുര്‍ഗ എന്ന പേര് വിവാദങ്ങള്‍ക്കു ശേഷമാണ് മാറ്റി നല്‍കിയത്. നേരത്തെ, അപേക്ഷ ലഭിച്ചിരുന്നത് സെക്‌സി ദുര്‍ഗ എന്ന പേരിലായിരുന്നു.


തുടര്‍ന്ന് എസ് ദുര്‍ഗ എന്ന പേരുമാറ്റിയാണ് അനുമതി നല്‍കിയത്. എന്നാവ്, ചിത്രത്തിന്റെ ചില പോസ്റ്ററുകളില്‍ എസ് കഴിഞ്ഞ് മൂന്നുഗുണചിഹ്നങ്ങള്‍ അതവാ ട്രിപ്പിള്‍ എക്‌സ് ചേര്‍ത്താണ് പേര് പേരു പ്രദര്‍ശിപ്പിച്ചിരുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതിയുള്ള പേര് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

Tags : S Durga  CBFC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ