Entertainment News

കേരളത്തില്‍ ജാതി പ്രസ്റ്റീജ് ഇഷ്യ ആണെന്ന് ഗായത്രി നായര്‍

Wed, Jun 07, 2017

Arabianewspaper 3418
കേരളത്തില്‍ ജാതി പ്രസ്റ്റീജ് ഇഷ്യ ആണെന്ന് ഗായത്രി നായര്‍

കേരളത്തിലെ ജനത വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ന്നവരാണെങ്കിലും പേരിനൊപ്പം ജാതി വെയ്ക്കുന്നത് എന്തിനാണെന്ന് തമിഴ് ടോക്ക് ഷോയില്‍ പങ്കെടുക്കവെ അവതാരകന്റെ ചോദ്യം. മലയാളി നടിയായ പാര്‍വതി നായരെ കുഴക്കി.


തന്റെ മുത്തച്ഛന്റെ പേര്‍ ശങ്കരന്‍ നായര്‍ എന്നായിരുന്നുവെന്നും പിതാവിന്റെ പേരിനൊപ്പം ജാതിയില്ലായിരുന്നു. കേരളത്തില്‍ നായര്‍, നമ്പൂതിരി, നമ്പീശന്‍ തുടങ്ങിയവരാണ് ജാതിപ്പേര്‍ വയ്ക്കുന്നത്. കേരളത്തില്‍ ജാതി പ്രസ്റ്റീജ് ഇഷ്യവാണ്. പണ്ട് കാലത്ത് ഇവര്‍ വിദ്യാഭ്യാസം നേടിയിരുന്നു. എന്റെ മുത്തശിയും പഛിച്ചിരുന്നു. വിദ്യാഭ്യാസം ഉള്ളവരായിരുന്നതിനാല്‍ അവര്‍ ജാതിപ്പേര് വെച്ച് അഭിമാനിച്ചു. -പാര്‍വതി പറയുന്നു,


എന്നാല്‍, തമിഴ് നാട്ടില്‍ വിദ്യാഭ്യാസം നേടിയവര്‍ ജാതിപ്പേര് ഉപേക്ഷിക്കുന്നുവെന്നും കേരളത്തില്‍ പഠിപ്പുള്ളവര്‍ ജാതിപ്പേര്‍ ഉപേക്ഷിക്കാത്തതെന്ന് അവതാരകന്‍ ചോദിച്ചു.


തൊഴിലുമായി ചേര്‍ന്നും പണ്ട് ജാതിയുണ്ടായിരുന്നുവെന്നും ഒരോ ജാതിക്കും ബഹുമാനം നല്‍കുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു, എന്നാല്‍, തോട്ടികള്‍ക്ക് ആ ബഹുമാനം നല്‍കുമോ എന്നായി അവതാരകന്റെ ചോദ്യം.


തേവര്‍ തോട്ടവും, ഗൗണ്ടര്‍ തോട്ടവും ഉണ്ടെങ്കിലും തോട്ടിപ്പണി ചെയുന്ന ചക്ലിയാരുടെ തോട്ടത്തിന് ആ പേരു വയ്ക്കാനാവില്ലല്ലോ എന്നും അവതാരകന്‍ ചോദിച്ചു,.


പാര്‍വതി എന്തിനാണ് പേരിനൊപ്പം നായര്‍ എന്നു വെച്ചതെന്ന് അവതാരകന്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഇക്കുറി നായര്‍ ഒരു പേരാണെന്ന് മറുപടി വന്നു. ഇതോടെ സദസിലുള്ളവര്‍ പാര്‍വതിയുടെ പരസ്പര വിരുദ്ധമായ മറുപടികളെ ചോദ്യം ചെയ്തു. ജാതി ഇല്ലാതാക്കന്‍ തമിഴ് നാട്ടില്‍ പെരിയാര്‍ ഉണ്ടായിരുന്നു കേരളത്തില്‍ പെരിയാരില്ലെന്ന അവതാരകന്റെ പ്രസ്താവനയും വന്നു.


പണം ഉള്ളവന്റെ ജാതി ആരും ചോദിക്കില്ലെന്നും അവതാരകന്‍ പറഞ്ഞു,. ഞങ്ങളില്‍ പലര്‍ക്കും ജാതിപ്പേര് അഭിമാനത്തോടെ ഉപയോഗിക്കാന്‍ പറ്റാത്തപ്പോള്‍ നിങ്ങളില്‍ ചിലര്‍ ജാതിപ്പേര് എങ്ങിനെ അഭിമാനത്തോടെ ഉപയോഗിക്കുന്നു എന്നും പാര്‍വതിയോട് അവതാരകന്‍ ചോദിച്ചു,.

Tags : Caste 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ