General News

വിദ്വേഷ പ്രസംഗം ശശികലയ്‌ക്കെതിരെ കേസ് എടുത്തു

Mon, Sep 11, 2017

Arabianewspaper 174
വിദ്വേഷ പ്രസംഗം ശശികലയ്‌ക്കെതിരെ കേസ് എടുത്തു

മതേതര എഴുത്തുകാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെപി ശശികലയ്‌ക്കെതിരെ കേസ്. വടക്കന്‍ പറവൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യോഗത്തിലാണ് കെപി ശശികല മതേതര എഴുത്തുകാരോട് മൃത്യജ്ഞയ ഹോമം നടത്തിക്കോളാന്‍ നിര്‍ദ്ദേശിച്ച് പ്രസംഗിച്ചത്.


ഇതിനൊപ്പം 2008 ല്‍ മാറാട് നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയിലും കേസ് എടുത്തിട്ടുണ്ട്.


മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ മതേതര എഴുത്തുകാര്‍ സൂക്ഷിച്ചോളാനും ജീവന്‍ അപകടത്തിലാണെന്നുമുള്ള തരത്തില്‍ പ്രസംഗിച്ചത്. ആര്‍എസ്എസിന് എതിര്‍ക്കുന്നവരെ വകവരുത്തേണ്ടതില്ലെന്നും എന്നാല്‍, കോണ്‍ഗ്രസിന് ഇത് ആവശ്യമാണെന്നും ഇതിനാല്‍, എഴുത്തുകാര്‍ മൃത്യജ്ഞയ ഹോമം നടത്തി ആയുസ് വര്‍ദ്ധിപ്പച്ചോളാനും ശശികല ആവശ്യപ്പെട്ടത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ