General News

ആംബുലന്‍സിന് വഴിമാറാതിരുന്നതിന് കാറുടമയ്‌ക്കെതിരെ കേസ്

Thu, Oct 19, 2017

Arabianewspaper 462
ആംബുലന്‍സിന് വഴിമാറാതിരുന്നതിന് കാറുടമയ്‌ക്കെതിരെ കേസ്

അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞുമായി വിദഗ്ദ്ധ ചികിത്സ തേടി പോയ ആംബുലന്‍സിന് വഴി മാറി കൊടുക്കാതിരുന്ന കാര്‍ ഉടമയ്‌ക്കെതിരെ കേസ് എടുത്തു.


വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് ഉടമയ്‌ക്കെതിരെ കേസ്. പെരുമ്പാവൂരില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് അഞ്ചു കിലോമീറ്ററോളം ദുരം വഴിമാറാതെ മുന്നില്‍ പോയ വാഹന ഉടമയ്‌ക്കെതിരെയാണ് കേസ്.


ലൈസന്‍സ് റദ്ദാക്കല്‍, വാഹനം പിടിച്ചെടുക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകും. കഴിഞ്ഞ ചൊവാവ്ച വൈകീട്ടാണ് പെരുമ്പാവൂരില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജിലേക്ക് ശ്വാസ തടസ,ം അനുഭവപ്പെട്ട കുട്ടിയുമായി ആംബുലന്‍സ് പോയത്, 20 മിനിട്ട് കൊണ്ട് സാധാരണ എത്തുന്ന വാഹഗനം 35 മിനിട്ട കൊണ്ടാണ് എത്തിയതെന്നും മുന്നില്‍ പോയ കാര്‍ സൈഡ് തരാതെ മാര്‍ഗ തടസം സൃഷ്ടിച്ചെന്നുമാണ് കേസ്.


വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ