General News

വിഘടനവാദികളെ കാനഡ പിന്തുണയ്ക്കില്ല -ജസ്റ്റിന്‍ ട്രുഡോ

Wed, Feb 21, 2018

Arabianewspaper 266
വിഘടനവാദികളെ കാനഡ പിന്തുണയ്ക്കില്ല -ജസ്റ്റിന്‍ ട്രുഡോ

ഖാലിസ്ഥാന്‍ വിഘടന വാദികളെ തന്റെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രൂഡൊ ഇക്കാര്യം വെളിപ്പെടുത്തിയത്.


നേരത്തെ, അമരിന്ദറ കാണാന്‍ അനുമതി നല്‍കാതിരുന്ന ജസ്റ്റിന്‍ ട്രുഡോയുടെ നടപടി വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇന്ത്യയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടം .യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ജസ്റ്റിന്‍ ട്രുഡോയെ അവഗണിച്ചുവെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,.


കാനഡയില്‍ ശക്തമായ വേരോട്ടമുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന് പ്രധാനമമന്ത്രി ട്രൂഡോയെുടെ പിന്തുണ ഉണ്ടെന്നാണ് പൊതുവെ റിപ്പോര്‍ട്ടുകള്‍. കാനഡയുടെ പ്രതിരോധ മന്ത്രിയും സിഖ് വംശജനുമായ ഹര്‍ജിത് സജ്ജനെ കാണാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സമ്മതിച്ചിരുന്നില്ല. സജ്ജന്‍ ഖാലിസ്ഥാന്‍ വാദിയാമെന്നായിരുന്നു അമരിന്ദര്‍ പരസ്യമായി പ്രതികരിച്ചത്.


ഇതിനെ തുടര്‍ന്ന് തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ താല്‍പര്യ പ്രകാരം അമരീന്ദറിനെ കാണാതെ പഞ്ചാബ് സന്ദര്‍ശിക്കാനാണ് ട്രുഡോ നേരത്തെ പദ്ധതിയിട്ടിരുന്നത്.


എന്നാല്‍, ഇന്ത്യയെ ശിഥിലമാക്കാന്‍ പ്രയത്‌നിക്കുന്ന ഖാലിസ്ഥാന്‍ പിന്തുണ നല്‍കുന്ന ജസ്റ്റിന്‍ ട്രുഡോയ്‌ക്കെതിരെ പ്രധാനമന്ത്രിയും മറ്റും രോഷത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ട്രൂഡോ അമരീന്ദറിനെ കാണാനും നിലപാടു മാറ്റാനും തയ്യാറാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


ട്രൂഡോ വന്നപ്പോള്‍ ഏറ്റവും ജൂനിയറായ സഹമന്ത്രിയെയാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മോഡി അയച്ചതെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍, വിദേശ കാര്യ മന്ത്രാലയം ഇത് നിഷേധിച്ചു, പ്രോട്ടോക്കോള്‍ പ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും വിദേശ കാര്യ മന്ത്രാലയം വിശദീകരിച്ചു,


സിഖ് വംശജര്‍ ഏറെയുള്ള കാനഡയില്‍ ഇവരുടെ പിന്തുണ ഉണ്ടെങ്കിലെ ട്രൂഡെയ്ക്ക് സുഗമമായി ഭരണം നടത്താനും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും സാധിക്കുകയുള്ളു. ഇതിനെ തുടര്‍ന്നാണ് പഞ്ചാബിലെ സുവര്‍ണക്ഷേത്രവും മറ്റും ട്രൂഡോ സന്ദര്‍ശിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ