General News

ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Tue, Mar 27, 2018

Arabianewspaper 64549
ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

ഡാറ്റാ മോഷണത്തിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വിളിച്ചു വരുത്തി വിശദീകരണം തേടിയ കേംബ്രിഡ്ജ് അനലിറ്റക തങ്ങളുടെ ഇന്ത്യയിലെ ഇടപാടുകാരിലൊരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാമെന്ന് വെളിപ്പെടുത്തി. കാനഡയില്‍ നിന്നുള്ള വിസില്‍ ബ്ലോവറായ ക്രിസ്റ്റഫര്‍ വയലിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സെലക്ട് കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കി.ത്.


കേംബ്രിഡ്ജ് അനലിറ്റികയുടെ സഹ സ്ഥാപകനാണ് ക്രിസ്റ്റഫര്‍ വയലി. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെന്‍ഡു ചെയ്തതായും കഴിഞ്ഞ ദിവസം ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.


ഒരു പാര്‍ലമെന്റംഗമാണ് അനലിറ്റികയിലെ ഇന്ത്യയിലെ ഇടപാട് എന്തായിരുന്നുവെന്ന് ചോദിച്ചത്. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി സമഗ്രമായി പ്രവര്‍ത്തിച്ചുവെന്നാണ് ക്രിസ്റ്റഫര്‍ നല്‍കിയ മൊഴി.


ഇന്ത്യയില്‍ തങ്ങള്‍ക്ക് ഓഫീസുണ്ടെന്നും വിവിധ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്നുമാണ് ക്രിസ്റ്റഫര്‍ പറഞ്ഞത്.


ഇതോടെ കേംബ്രിഡ്ജ് അനലിറ്റികയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിഞ്ഞു.


കേംബ്രിഡ്ജ് അനലിറ്റികയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ഇദ്ദേഹം വിസില്‍ ബ്ലോവറായി എത്തി മൊഴി നല്‍കുകയായിരുന്നു.


ഹൗസ് ഓഫ് കോമണ്‍സിലെ സംസ്‌കാരിക, സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ കമ്മറ്റികള്‍ക്ക് മുന്നിലാണ് ഇദ്ദേഹം മൊഴി നല്‍കിയത്. ബ്രിട്ടനില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തെറ്റായ വിവരങ്ങളുും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനെ കുറിച്ചാണ് സമിതി ചോദ്യം ചെയ്തത്.


ഫെയ്‌സ്ബുക്ക് ഉപയോക്താക്കളായ അഞ്ചു കോടിയോളം പേരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും ഇവരുടെ ഇടയിലേക്ക് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.


ഇന്ത്യ ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയാണെന്നും ഇന്ത്യയില്‍ നിങ്ങളുടെ റോള്‍ എന്തായിരുന്നുവെന്നുമാണ് ഒരു അംഗം ചോദിച്ചത്. ഇതിനു മറുപടിയായാണ് കോണ്‍ഗ്രസിന്റെ പേര് ക്രിസ്റ്റഫര്‍ പറഞ്ഞത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ