Entertainment News

ഗ്രാമി പുരസ്‌കാര വേദിയില്‍ താരങ്ങള്‍ വെള്ള പനിനീര്‍പ്പൂക്കളുമായി

Mon, Jan 29, 2018

Arabianewspaper 939
ഗ്രാമി പുരസ്‌കാര വേദിയില്‍ താരങ്ങള്‍ വെള്ള പനിനീര്‍പ്പൂക്കളുമായി

ഗ്രാമി പുരസ്‌കാര ചടങ്ങില്‍ പോപ് താരങളായ ലേഡി ഗാഗ, കെല്ലി ക്ലാര്‍ക്‌സണ്‍ തുടങ്ങിയവരെല്ലാം കൈയ്യില്‍ വെള്ള പനിനീര്‍പ്പൂക്കളുമായി എത്തിയത് കൗതുകമായി. ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സെലിബ്രിറ്റികള്‍ തുടങ്ങിവെച്ച മീടൂ ക്യാംപെയിന്റെ ഭാഗമായാണ് ഇവര്‍ പ്രതീകാത്മകമായി വെള്ള റോസപൂക്കള്‍ കൈകളില്‍ ചൂടി വന്നത്.


കറുത്ത വസ്ത്രമാണ് പലരും ധരിച്ചത്. കൈകളില്‍ വെള്ള റോസാപ്പൂ കാണുന്നതിനാണ് ഇങ്ങിനെ വസ്ത്രം ധരിച്ചത്. ചിലര്‍ ചുവന്ന വസ്ത്രവും ധരിച്ചു,


ഹോളിവുഡിലും മറ്റും സംവിധായകരും നടന്‍മാരും നിര്‍മാതാക്കളും ലൈംഗിക ചൂഷണം നടത്തിയതിനെതിരെ നടിമാരില്‍ ചിലര്‍ രംഗത്തു വന്നിരുന്നു. തങ്ങള്‍ക്കും പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് വിളിച്ചു പറഞ്ഞാണ് ഒരോരുത്തരും എത്തിയത്. ഇതി പൊടുന്നനെ വൈറലായി.


ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സെലിബ്രിറ്റികള്‍ പുരസ്‌കാര ചടങ്ങുകളില്‍ വ്യത്യസ്തമാര്‍ന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന്ത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ