Crime News

അഞ്ഞൂറു മോഷണ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിന് ഇനി ആറു വര്‍ഷം കൂടി ജയിലില്‍ കഴിയാം.

Tue, May 23, 2017

Arabianewspaper 1244
അഞ്ഞൂറു മോഷണ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിന് ഇനി ആറു വര്‍ഷം കൂടി ജയിലില്‍ കഴിയാം.

അ്രഞ്ഞൂറിുലേറെ മോഷണക്കേസുകളില്‍ പ്രതിയായ ദേവീന്ദര്‍ സിംഗ് എന്ന ബണ്ടി ചോറിന് തിരുവനന്തപുരം മുട്ടടയിലെ പ്രവാസി മലയാളിയുടെ വസതിയില്‍ മോഷണം നടത്തിയതിന് പത്തു വര്‍ഷമാണ് തടവു ശിക്ഷ ലഭിച്ചത്. 20,000 രൂപ പിഴയും കോടതി വിധിച്ചു.


തിരുവന്തപുരത്തെ അതിവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ബംഗ്ലാവിലാണ് മോഷണം നടത്തിയത്. നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന ബണ്ടിക്ക് ഇനിയും ആറു വര്‍ഷം കുടി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വരും,. നല്ല നടപ്പിലൂടെയും മറ്റും രണ്ടു കൊല്ലം കൊണ്ട് പുറത്തു വരാനുള്ള ശ്രമമാണ് ബണ്ടി നടത്തുന്നത്. ഇയാള്‍ നല്ല കുട്ടിയാണെന്ന് ജെയില്‍ അധികൃതര്‍ പോലും പറയുന്നു.


തിരുവനന്തപുരം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ശിക്ഷ. 2013 ജനുവരി 20 നാണ് മോഷണം നടന്നത്. പ്രവാസി മലയാളിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ആഡംബര കാറും മൊൂബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് മോഷണം പോയത്.


മുപ്പതു ലക്ഷം രൂപ വിലയുള്ള മിത് സുബിഷി ഔട്ട്‌ലാന്‍ഡര്‍ എന്ന എസ് യുവിയും ആപ്പിളിന്റെ ലാപ് ടോപും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചവയില്‍ ഉള്‍പ്പെടുന്നു.


നിരീക്ഷണ ക്യാമറകള്‍ അടിച്ചു തകര്‍ത്ത ശേഷമാണ് ബണ്ടി ചോര്‍ അകത്തു കടന്നത്. മോഷ്ടിച്ച മറ്റൊരു കാറുമായാണ് ഇയാള്‍ വേണുഗോപാലിന്റെ വസതിയിലെത്തിയത്. തുടര്‍ന്ന് ഔട്ട് ലാന്‍ഡറുമായി ഇയാള്‍ രക്ഷപ്പെട്ടു.


സംഭവം നടന്ന് ആറു ദിവസത്തിനു ശേഷം ഥാനെയില്‍ നിന്നും ഇയാള്‍ അറസ്റ്റിലായി. ഡെല്‍ഹി സ്വദേശിയായ ബണ്ടി ചോര്‍ മോഷണത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചയാളാണ് അഞ്ഞൂറിലധികം കേസുകളാണ് ഇയാള്‍ക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഉള്ളത്. 44 കാരനായ ബണ്ടി ഒരു ലോഡ്ജ് മുറിയില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വാര്‍ത്തയില്‍ തിരുവനന്തപുരത്തെ മോഷണവും. പോലീസിനെ കണ്ട ഉടന്‍ എതിര്‍പ്പു പ്രകടിപ്പിക്കാതെ കീഴടങ്ങുകയായിരുന്നു. രക്ഷപ്പെടാമെന്ന തന്ത്രമായിരുന്നു ഇതിനു പിന്നില്‍.


ലോഡ്ജില്‍ തൊപ്പി ധരിച്ച് പുലര്‍ച്ചെ എത്തിയ ഇയാളെ കണ്ട് മാനേജര്‍ക്ക് അത്ര പന്തിയല്ലെന്ന് തോന്നി. ഐഡി കാര്‍ഡായി ഡ്രൈവിംഗ് ലൈസന്‍സാണ് ബണ്ടി നല്‍കിയത്. ഇതിന്റെ കോപ്പി എടുത്ത മാനേജര്‍ പിന്നീട് ലോഡ്ജുടമയെ വിളിച്ച് ഇയാളെ കുറിച്ച് പറഞ്ഞു, രാവിലെ എത്തിയ ലോഡ്ജുടമ ഇയാളെ കണ്ട് പരിചയമുണ്ടെന്ന് പറഞ്ഞു. ലൈസന്‍സില്‍ ദേവിന്ദര്‍ സിംഗ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് തുടര്‍ന്ന്, ലോഡ്ജുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഥാനെ പോലീസ് ഇയാളെ തിരിച്ചറിഞ്ഞു. വലിയ സന്നാഹത്തോടെ പോലീസ് എത്തിയപ്പോള്‍ പുലര്‍ച്ചയുള്ള വാര്‍ത്തയില്‍ തന്റെ മോഷണ വാര്‍ത്ത ബണ്ടി കേട്ടുകൊണ്ടിരിക്കുകയാരുന്നു.


കേസുകളില്‍ കുടുങ്ങിയാലും ജാമ്യത്തില്‍ ഇറങ്ങി പിന്നെയും മോഷണം നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്. ബി എ ആളുര്‍ പോലുള്ള പ്രമുഖ വക്കിലന്‍മാരാണ് ഇയാള്‍ക്കു വേണ്ടി വാദിക്കാനെത്തുന്നതും.


1993 ലാണ് ബണ്ടി ചോറിനെ ആദ്യമായി പിടികൂടുന്നത്. ഡെല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇയാള്‍ മുങ്ങി.


ഡെല്‍ഹി, മുംബൈ, ബംഗലൂര്‍, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ ആഡംബര ജീവിതം നയിക്കുന്നവരെയാണ് ബണ്ടി ലക്ഷ്യമിട്ടിരുന്നത്. പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടുന്നതില്‍ അതി സമര്‍ത്ഥനാണ് ബണ്ടി. ആഡംബര വാച്ചുും കാറുകളും ഇതിനൊപ്പം സ്ത്രീകളും ബണ്ടിയുടെ വീക്ക്‌നെസാണെന്ന് പോലീസ് പറയുന്നു.


ബണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഇറങ്ങിയ സിനിമയാണ് ഒയെ ലക്കി, ലക്കി ഒയെ... ഇതിനൊപ്പം സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ആകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ നാലാം പതിപ്പില്‍ ബണ്ടി പങ്കെടുത്തിരുന്നു.

Tags : Bunty Chor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ