Crime News

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹത്തോട് ക്രൂരത, പ്രതി പിടിയില്‍

Thu, Oct 12, 2017

Arabianewspaper 365
വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹത്തോട് ക്രൂരത, പ്രതി പിടിയില്‍

സാമ്പത്തിക ഇടപാടില്‍ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച് വീട്ടമ്മയെ കുത്തികൊലപ്പെടുത്തിയ പ്രതി വൈരാഗ്യം തീര്‍ത്തത് സ്തനം മുറിച്ചെടുത്ത്. അടിമാലിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.


തൊടുപുഴ സ്വദേശി ഗിറോഷിനെയാണ് പോലീസ് പിടികൂടിയത്. പണമിടപാടില്‍ വഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതി വീട്ടമ്മയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.


കൊലയ്ക്കു ശേഷം പുറത്തു പോയ പ്രതി വീണ്ടും എത്തിയാണ് മൃതദേഹത്തോട് നീചമായ പ്രവൃത്തി കാട്ടിയത്. ഇയാളുടെ വീട്ടില്‍ നിന്നും വീട്ടമ്മയുടെ മാറിടത്തിന്റെ ഭാഗം കണ്ടെടുത്തു. അടിമാലി സ്വദേശിനി സീയാദിന്റെ ഭാര്യ സെലീനയാണ് ക്രൂരമായി കൊലചെയ്യുപ്പെട്ടത്.


മത്സ്യവ്യാപാരിയായ ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


ഇദ്ദേഹത്തിന്റെ നിലവിളിയെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി പോലീസിനെ അറിയിച്ചു,.


വീടിനു മുന്നിലെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ തൊടുപുഴ സ്വദേശിയും പരിചയക്കാരനുമായ ഗിറോഷ് വന്നതായി ശ്രദ്ധയില്‍ പെട്ടു. ഗിറോഷും സെലീനയും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു.


ഒരു ലക്ഷത്തോളം രൂപ ഗിറോഷിന്റെ കൈയ്യില്‍ നിന്നും സെലീന വാങ്ങിയിരുന്നു ഇത് മടക്കി നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു,.


ഗിറോഷും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു ഇതിനെതിരെ സെലീന പരാതി നല്‍കിയിരുന്നു. പണം ആവശ്യപ്പെട്ടെത്തിയ ഗിറോഷിന് പണം ലഭ്യമാകാതെ വന്നതോടെ കൈയ്യിലുണ്ടായിരുന്ന കത്തിഎടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നു. പന്ത്രണ്ടോളം മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.


വീട്ടിലെത്തിയ ഇയാളെ പോലീസ് പുലര്‍ച്ചെയാണ് പിടികൂടിയത്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ