General News
ക്രൂഡോയില്‍ വില ബാരലിന് എഴുപത് ഡോളറില്‍
Thu, Jan 11, 2018


ആഗോള ക്രൂഡോയില്‍ വില ഉയര്‍ത്താന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും സാധിക്കും. താല്‍ക്കാലികമായാണെങ്കിലും എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ വിപണി രാഷ്ട്രീയം.
ബ്രന്റ് ക്രൂഡോയിലിന് ലണ്ടന്‍ വിപണിയില്‍ ബാരലിന് എഴുപതു ഡോളറിലാണ് ഇപ്പോള്‍ വില എത്തിയിരിക്കുന്നത്. 2014 ഡിസംബറിനു ശേഷം ഇതാദ്യമായാണ് ബ്രന്റ് ക്രൂഡോയില്‍ വില ഈ നിലയില്‍ എത്തുന്നത്. താമസിയാതെ ഇത് 80 ല്‍ എത്തുമെന്നും വിപണിയെ നിരീക്ഷിക്കുന്ന ചില ഏജന്‍സികള്‍ പ്രവചിക്കുന്നു.
ഇറാനിലെ ആഭ്യന്തര സംഘര്‍ഷം, .യുഎസ് -ഉത്തര കൊറിയ വാക് പോര് തുടങ്ങിയവയാണ് ആഗോള ക്രൂഡോയില്‍ വിപണിയെ സ്വാധീനിച്ചിരിക്കുന്നത്. കഴിഞ്ഞ വാരം ബ്രന്റ് ക്രൂഡോയില്‍ ബാരലിന് 66 ഡോളറില്‍ വില്പന നടക്കുമ്പോഴാണ് ഏജന്‍സികള്‍ വില എഴുപതു ഡോളറിലെത്തുമെന്ന് പ്രവചിച്ചിരുന്നത്.
താമസിയാതെ തന്നെ വില 70 ല്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോഴാണ് ബ്രന്റ് ക്രൂഡോയില്‍ വില 69.29 ഡോളറായത്. ഇത് ക്രമേണ എഴുപതിനടുത്തേക്ക് എത്തുകയായിരുന്നു.
ഇറാന്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായി യുഎസ് തുടരുന്ന സംഘര്‍ഷാവസ്ഥ യുദ്ധ സമാനമായ അന്തരീക്ഷമാണ് വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉത്തര കൊറിയയ്ക്ക് ഇന്ധനം റേഷന്‍ ഏര്‍പ്പെടുത്തിയ യുഎന്‍ നടപടി ഒരര്‍ത്ഥത്തില്‍ ഇവരെ പിന്തുണയ്ക്കുന്ന ചൈന ഉള്‍പ്പെടുന്ന ചില രാജ്യങ്ങള്‍ എണ്ണ വന്‍ തോതില്‍ വാങ്ങിക്കൂട്ടാന്‍ ഇടയാക്കി. ഉത്തരകൊറിയിലേക്ക് എണ്ണ കടത്തുന്നതായി യുഎസിന് സംശയമുണ്ട്. എണ്ണസംഭരണമാണ് ചില രാജ്യങ്ങള്‍ ഉത്തര കൊറിയയ്ക്ക് വേണ്ടി നടത്തുന്നത്.
ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചത് എണ്ണ വില ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ഇറാനിലെ ആഭ്യന്തര പ്രക്ഷോഭം എണ്ണ വില വീണ്ടും ഉയര്‍ത്തി. ഇത് തുടരുന്നതിനാല്‍ എണ്ണ വില ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സിറ്റി ഗ്രൂപ്പു പോലുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ആഗോള എണ്ണ വിലയില്‍ വന്‍ ഇടിവ് തുടരുകയായിരുന്നു. ഇതിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. ഇറാനു മേല്‍ വീണ്ടം ഉപരോധം വരുമെന്ന ആശങ്കളും ഉണ്ട്. ഒപെക് രാജ്യങ്ങള്‍ 18 ലക്ഷം ബാരലാണ് പ്രതിദിനം ഉത്പാദനം കുറച്ചിരിക്കുന്നത്.
സൗദി അറേബ്യയുടെ ബഡ്ജറ്റിലെ കമ്മി ഇല്ലാതാക്കാന്‍ ക്രൂഡോയില്‍ വില ബാരലിന് 73 ഡോളര്‍ എത്തണം. 2018 ല്‍ ഇത് സാധിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.
എന്നാല്‍, യുഎസ് ഷെയില്‍ ഓയിലിന്റെ ഉത്പാദനം കൂടിയതും യുഎസ് കയറ്റുമതി ആരംഭിച്ചതും ക്രൂഡോയിലിന്റെ ആഗോള ഡിമാന്റ് കുറച്ചിരിക്കുകയാണ് താല്‍ക്കാലിക രാഷ്ട്രീയ പ്രതിസന്ധികളിലുണ്ടാകുന്ന കൃത്രിമ ഡിമാന്റ് വില ഉയര്‍ത്തുമെങ്കിലും ശ്വാശതമായി ഇതിന് പരിഹാരമാകുന്നില്ലന്നതും എണ്ണ ഉത്പാദന രാജ്യങ്ങളെ കുഴയ്ക്കുന്നുണ്ട്,.
ആഗോള എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സബ് സിഡി എടുത്തു കളഞ്ഞ ഇന്ത്യയ്ക്ക് പുതിയ സാഹചര്യത്തില്‍ പെട്രോള്‍- ഡീസല്‍ വില പിടിച്ചു നിര്‍ത്താന്‍ എക്സൈസ് നികുതി എടുത്തു കളഞ്ഞും സബ്സിഡി നല്‍കിയും നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം

Latest News Tags
Advertisment