Sports News

136 വൈഡ് ബോളുകള്‍, വനിതാ ക്രിക്കറ്റില്‍ റെക്കോര്‍ഡ്

Thu, Nov 02, 2017

Arabianewspaper 953
136 വൈഡ് ബോളുകള്‍, വനിതാ ക്രിക്കറ്റില്‍ റെക്കോര്‍ഡ്
നാഗാലാന്‍ഡും മണിപ്പൂരും തമ്മിലുള്ള ബിസിസിഐ അണ്ടര്‍ 19 വനിതാ മത്സരത്തില്‍ ബൗളര്‍മാര്‍ എറിഞ്ഞത് 136 വൈഡുകള്‍. ധന്‍ബാദില്‍ നടക്കുന്ന മത്സരത്തിലാണ് വൈഡ് പന്തുകള്‍ എറിഞ്ഞ് ബൗളര്‍മാര്‍ ചരിത്രമെഴുതിയത്.

മണിപ്പൂര്‍ ടീം 94 വൈഡ് ബോളുകള്‍ എറിഞ്ഞപ്പോള്‍ നാഗാലാന്‍ഡ് ടീം 42 വൈഡ് ബോളുകള്‍

ഇതുമൂലം കളി വൈകി. 15 എക്‌സ്ട്രാ ഓവറുകളോളം ഇരുടീമുകളും പരസ്പരം മത്സരിച്ച് എറിഞ്ഞു,

ബാറ്റു വീശിയ താരങ്ങളേക്കാള്‍ മികവു കാട്ടി എക്‌സ്ട്രാ ടോപ് സ്‌കോററുമായി. മണിപ്പൂരിനു വേണ്ടി മാത്രമാണ് മുഷ്‌കാന്‍ എന്ന താരം 54 റണ്‍സ് അടിച്ച് എക്‌സ്ട്രായെ കടത്തിവെട്ടിയത്. മറ്റുള്ളവരുടെ സ്‌കോര്‍ 25 കടന്നിരുന്നില്ല.

ബൗളിംഗ് പരിശീലനത്തിന്റെ അഭാവമാണ് വൈഡ് പന്തുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും എന്നാലും വടക്കു കിഴക്കന്‍ സംസ്ഥനങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത ആവേശം ഇപ്പോള്‍ കാണുന്നുണ്ടെന്നും ബിസിസിഐ വക്താവ് പറയുന്നു.
Tags : cricket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ