Entertainment News

ബാഹുബലിയുടെ ബോക്‌സ്ഓഫീസ് പടയോട്ടം തുടരുന്നു., 600 കോടിയും കടന്നു

Tue, May 02, 2017

Arabianewspaper 1471
ബാഹുബലിയുടെ ബോക്‌സ്ഓഫീസ് പടയോട്ടം തുടരുന്നു., 600 കോടിയും കടന്നു

ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങി അഞ്ചാം ദിവസം ബോക്‌സ് ഓഫീസ് കളക്ഷന്‍ 600 കോടിയും കടന്ന് മുന്നേറുന്നു. മെയ് ഒന്നു വരെയുള്ള മൂന്നു അവധി ദിനങ്ങളാണ് ബാഹുബലിക്ക് സഹായകമായത്.


കേരളത്തില്‍ നിന്നുപോലും 25 കോടി രൂപയാണ് ഈ ദിവസങ്ങളില്‍ വാരിക്കൂട്ടിയത്. ആദ്യ ദിനത്തില്‍ കേരളത്തിലെ തീയ്യറ്ററുകളില്‍ നിന്ന് അഞ്ചു കോടിയാണ് ബാഹുബലി വാരിയത്. തുടര്‍ച്ചയായി നാലു ദിനങ്ങളില്‍ അഞ്ചു കോടി വീതമാണ് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍.


ഇന്ത്യക്കുള്ളില്‍ ഏഴായിരം തീയ്യറ്ററുകളിലും വിദേശ രാജ്യങ്ങളില്‍ രണ്ടായിരം തീയ്യറ്ററുകളിലുമാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്.


ആദ്യ ദിനം ത്‌ന്നെ ഇന്ത്യയില്‍ നിന്നും 140 കോടിയോളം വാരിയ ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ റെക്കോര്‍ഡ് കളക്ഷന്‍ വാരി. ആഗോളതലത്തില്‍ അഞ്ചു ദിവസത്തെ കളക്ഷന്‍ 625 കോടിയാണ്. ഇതോടെ ആദ്യ ഭാഗത്തിന്റെ ആകെ നേടിയ കളക്ഷന്‍ ബാഹുബലി രണ്ടാം ഭാഗം അഞ്ചു ദിവസം കൊണ്ട് മറികടന്ന്.


 

Tags : Bahubali 2 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ