India News

വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മിയും പാര്‍ട്ടിക്ക് ദോഷം ചെയ്യും ശത്രഘ്‌നന്‍ സിന്‍ഹ

Mon, Nov 06, 2017

Arabianewspaper 379
വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മിയും പാര്‍ട്ടിക്ക് ദോഷം ചെയ്യും ശത്രഘ്‌നന്‍ സിന്‍ഹ

ബിജെപി നേതൃത്വത്തേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ച് പാര്‍ട്ടി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. നോട്ട് അസാധുവാക്കലും, ജിഎസ്ടിയും മോശം തീരുമാനങ്ങളാണെന്നും ഇതിന്റേ ദോഷഫലങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ബീഹാറില്‍ നിന്നുള്ള ബിജെപി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.


ബിജെപിയിലെ വണ്‍മാന്‍ഷോയും ടുമെന്‍ ആര്‍മിയും അവസാനിപ്പിച്ചാലെ പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരു. ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ പോക്കില്‍ നിരാശരാണ്. കര്‍ഷകരും വ്യാപാരികളും അതൃപ്തരാണ്. ഗുജറാത്ത്, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാകും.


താന്‍ ബിജെപി അംഗമല്ലെന്നും പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച എംപിയുമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. എല്‍ കെ അദാനി, മുരളിമനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങിനെ ഒതുക്കിയിട്ടിരിക്കുന്നതെന്നും ശത്രുഘ്‌നനന്‍സിന്‍ഹ ചോദിച്ചു.


മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ശത്രുഘ്‌നനന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവര്‍ ബിജെപിയിലെ മോഡി-അമിത് ഷാ അച്ചുതണ്ടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം അടക്കം പറയുന്നു. ഇവര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങാതെ അവഗണിക്കുകയാണ് തന്ത്രമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ