General News

ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ദലിത് സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

Sun, Mar 11, 2018

Arabianewspaper 706
ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ദലിത് സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ രാജ് കുമാര്‍ തുകാരല്‍ ദലിത് വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി. എംഎല്‍എയക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


രുദ്രാപൂരില്‍ നിന്നുള്ള എംഎഎല്‍എ രാജ് കുമാര്‍ സ്ത്രീകളെ മര്‍ദ്ദിക്കുന്നതായി വീഡിയോ ദൃശ്യങങ്ഹളില്‍ ഉണ്ട്.


ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും മര്‍ദ്ദിച്ചതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 323, 504 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്,. പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമത്തിനും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനും എതിരെയാണ് കേസ്.


എംഎല്‍എയുടെ വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയം തീര്‍പ്പു കല്‍പ്പിക്കുന്നതിനിടെ കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം ഉണ്ടായി. ഇതിനിടെ,. ക്ഷുഭിതനായ എംഎല്‍എ ബഹളം ഉണ്ടാക്കിയവരെ മര്‍ദ്ദിക്കുകയായിരുന്നു.


എന്നാല്‍, താന്‍ ആരേയും മര്‍ദ്ദിച്ചില്ലെന്നും പരസ്പരം തല്ലു കൂടിയവരെ പിടിച്ച് പോലീസില്‍ ഏല്‍്പ്പിക്കുകയാണ് ഉണ്ടായതെന്നും എംഎല്‍എ പറഞ്ഞു. തനിക്കെതിരായ കേസ് കെട്ടിച്ചമതാണെന്നും പ്രതിച്ഛായ തകര്‍ക്കാനും വേണ്ടിയുള്ളതാണെന്ന് എംഎല്‍എ പറഞ്ഞു.


Tags : BJP MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ