General News

ഇന്ത്യയുടെ സമ്പദ് രംഗം കുട്ടിച്ചോറായി -മന്‍മോഹന്‍ സിംഗ്

Sun, Mar 18, 2018

Arabianewspaper 235
ഇന്ത്യയുടെ സമ്പദ് രംഗം കുട്ടിച്ചോറായി -മന്‍മോഹന്‍ സിംഗ്

കേന്ദ്രസര്‍ക്കാരിനേയും സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു. രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കാനായില്ലെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ സിംഗ് പറഞ്ഞു.



കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം. ഇന്ത്യയുടെ പരമ്പരാഗത വിദേശ നയത്തെ മോഡി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിദേശ നയത്തില്‍ മോഡി സ്വന്തം അജണ്ട നടപ്പാക്കിയെന്നും രാഷ്ട്രീയ കാര്യ പ്രമേയം അവതരിപ്പിച്ച മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.


കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ രണ്ടു ദിവസമായി നടന്നു വരുന്ന പ്ലീനറി സമ്മേളനം സമാപിക്കും,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ