General News

മേയറെ ആക്രമിച്ച സംഭവം -ബിജെപിയും സിപിഎമ്മും കൊമ്പു കോര്‍ക്കുന്നു

Tue, Nov 21, 2017

Arabianewspaper 6708
മേയറെ ആക്രമിച്ച സംഭവം -ബിജെപിയും സിപിഎമ്മും കൊമ്പു കോര്‍ക്കുന്നു

തിരുവനന്തപുരത്ത് മോയറെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് ബിജെപി അംഗങ്ങള്‍ക്കെതിരെ കേസ് എടുത്തതിനെ ചൊല്ലി വിവാദം. മേയര്‍ പ്രശാന്തിനെ തടയുക മാത്രമാണ് ചെയ്തതെന്ന് കുറതി മാറിയപ്പോള്‍ ആരോ ഒരാള്‍ കാലില്‍ കയറി പിടിച്ചപ്പോള്‍ മേയര്‍ നിലത്ത് ഇരിക്കുകയാണ് ഉണ്ടായതെന്നും ഇത് വീഡിയോയില്‍ ദൃശ്യമാണെന്നും ബിജെപി പറയുന്നു.


എന്നാല്‍, മേയര്‍ക്കെതിരെ ആക്രമണത്തിന് ഗുഡാലോചന നടത്തിയെന്നും വധിക്കാന്‍ ശ്രമിച്ചെന്ന് സിപിഎമ്മും ആരോപിക്കുന്നു. മേയറുടെ പരാതി പ്രകാരമാണ് വധശ്രമത്തിന് ബിജെപി അംഗങ്ങള്‍ക്കെതിര കേസ് എടുത്തതെന്ന് സര്‍ക്കാര്‍ പറഞ്ഞു.


അതേസമയം, മേയറും അനുയായികളും വധിക്കാന്‍ ശ്രമിച്ചെന്ന തങ്ങളുടെ കൗണ്‍സിലര്‍മാരുടെ പരാതിയിലും കേസ് എടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.


ഇതു കൂടാതെ ബിജെപിയുടെ വനിതാ കൗണ്‍സിലറെ മേയര്‍ ജാതിപ്പേര് വിളിച്ച അധിക്ഷേപിച്ചെന്ന പാരതിയും ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ഇവരില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനും കേന്ദ്ര പട്ടികജാതി ക്ഷേമ വകുപ്പിനും കൈമാറും.


പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വനിതാ കൗണ്‍സിലറെയും ആക്രമിച്ചതിനും അസഭ്യം വിളിച്ചതിനും കേസ് എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാര്‍ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുത്തിട്ടില്ലെന്ന് കാണിച്ച് ബിജെപി കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹറയെ കണ്ടിരുന്നു.


കൗണ്‍സിലിനുള്ളില്‍ നടന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും നിയമസഭയ്ക്കുള്ളില്‍ നടന്ന വിഷയങ്ങളില്‍ സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍, ബിജെപിക്കാരുടെ അഴിഞ്ഞാട്ടത്തിന് നിന്ന് കൊടുക്കരുതെന്ന് സിപിഎം ജില്ലാ കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ആശുപത്രിയില്‍ കഴിയുന്ന കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഒരുങ്ങിയെങ്കിലും സംഘര്‍ഷം കണക്കിലെടുത്ത് പോലീസ് ഇത് നീട്ടിക്കൊണ്ടു പോകുകയാണ്. തങ്ങളുടെ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്താല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഴക്കിയത്.


തല്‍ക്കാലം സ്ഥിതി ശാന്തമായ ശേഷം നടപടി മതിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ