Troll Today News

ഇതൊന്നും ട്രംപ് കേള്‍ക്കുന്നില്ലല്ലോ എന്നൊരാശ്വാസം ഉണ്ട്

Sun, Nov 12, 2017

Arabianewspaper 434
ഇതൊന്നും ട്രംപ് കേള്‍ക്കുന്നില്ലല്ലോ എന്നൊരാശ്വാസം ഉണ്ട്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു കുട്ടിയെ എടുത്ത് ചോദിക്കുന്നു. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ്. കുട്ടി പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയുന്നു. മോഡി.... ഇവിടെയല്ല. അങ്ങ് അമേരിക്കയില്‍ വരെ കൊച്ചു കുട്ടികള്‍ക്കു പോലും മോഡിയെ വലിയ ഇഷ്ടമാണ്.


പറയുന്നത് ബിജെപി പ്രാദേശിക നേതാവ്. ഒരു പൊതു യോഗത്തില്‍. ആളുകള്‍ അത് കേട്ട് കൈയ്യടിക്കുന്നു. മോഡി മോഡി വിളിക്കുന്നു.


എന്നാല്‍,. യഥാര്‍ത്ഥ വീഡിയോ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നതാണ്. കുട്ടിയോട് ട്രംപ് നിന്റെ പേരെന്താണെന്ന് ചോദിക്കുമ്പോള്‍ കുട്ടി ചിരിച്ചു കൊണ്ട് അവന്റെ പേര്‍ പറയുന്നതാണ്.


മോഡിയെ പരിഹസിക്കാന്‍ ഇറക്കിയ എഡിറ്റു ചെയ്ത വീഡിയോ ക്ലിപ്പ് ട്രോളിയതാണോ എന്നു മനസിലാക്കാന്‍ കഴിയാതെ , സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം സത്യമാണെന്ന് വിചാരിക്കുന്ന മണ്ടഗണത്തിലെ ഒരംഗം മാത്രമാണ് ഈ ബിജെപി നേതാവും.


ബിജെപി നേതാവിന്റെ മണ്ടത്തരം വിളിച്ചു പറയുന്ന പലരും ഇത്തരം അബദ്ധങ്ങള്‍ക്ക് നിത്യവും ഇരയാകുന്നുമുണ്ട്. സോഷ്യല്‍ മീഡിയ വിഡ്ഡിയാക്കിയ ഏറ്റവും ഒടുവിലത്തെ ഇരയായ ഈ നേതാവ് ഇനി ഉറപ്പായും വാട്‌സ് ആപില്‍ വരുന്ന ഒരോ വീഡിയോയും ഫോട്ടോയും പോസ്റ്റുകളും രണ്ടാവര്‍ത്തി വായിച്ചു നോക്കി ക്രോസ് ചെക്ക് ചെയ്ത ശേഷം മാത്രമേ ഇനി മറ്റൊരാള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയോ പൊതു യോഗത്തില്‍ വിളിച്ചു പറയുകയോ ചെയ്യുവെന്ന് ഉറപ്പായിട്ടുണ്ട്.

Tags : troll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ