General News

മെര്‍സലിനും വിജയ് ക്കുമെതിരെ ബിജെപി, രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യം

Sat, Oct 21, 2017

Arabianewspaper 187
മെര്‍സലിനും വിജയ് ക്കുമെതിരെ ബിജെപി

വിജയ് നായകനായി പുറത്തിറങ്ങിയ മെര്‍സലില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ പരിഹസിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സീനുകളെല്ലാം വെട്ടിമാറ്റണമെന്നും തമിഴ് നാട് ബിജെപി ഘടകം സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.


മോഡി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി എന്നിവയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരമാര്‍ശങ്ങള്‍ ബോധ പൂര്‍വം സൃഷ്ടിച്ചതാണെന്നും വിജയ് ക്ക് ബിജെപി വിരുദ്ധ രാഷ്ട്രീയമുണ്ടെന്നും ഇത് സിനിമയില്‍ കൊണ്ടുവരുകയാണെന്നും എന്നാല്‍, സത്യവിരുദ്ധത പ്രചരിപ്പിച്ചാല്‍ തങ്ങള്‍ എതിര്‍ക്കുമെന്നും ബിജെപി പറയുന്നു.


ചിത്രത്തിലെ കോമഡി രംഗത്തില്‍ വടിവേലു അവതരിപ്പിക്കുന്ന കഥാപാത്രം വിദേശത്ത് പോക്കറ്റിക്കപ്പെടുന്നതായുണ്ട്. എന്നാല്‍,. പേഴ്‌സില്‍ പണം ഇല്ലായിരുന്നു. ഇത് രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ നടപ്പിലാക്കിയതിനെ തുടര്‍ന്നാണെന്ന് കഥാപാത്രം പരിഹാസത്തോടെ പറയുന്നു. നിറഞ്ഞ കൈയ്യടിയാണ് ഇതിന് ലഭിക്കുന്നത്.


സിംഗപ്പൂരിലെ ജിഎസ്ടി 8 ശതമാനമാണെന്നും ഇന്ത്യയില്‍ 28 ശതമാനമായി ആളുകളെ കൊള്ളയടിക്കുകയാണെന്നും മറ്റൊരവസരത്തില്‍ വിജയ് പറയുന്നു. അണ്ണാഡിഎംകെയും ഡിഎംകെയും നാട്ടുകാര്‍ക്ക് ടെലിവിഷന്‍ സെറ്റുകള്‍ സൗജന്യമായി കൊടുക്കുന്നതിനേയും ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ആളുകള്‍ക്ക് മരുന്നു സൗജന്യമായി നല്‍കുകയാണ് വേണ്ടതെന്ന് വിജയ് അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രം പറയുന്നു. വിജയ് മജീഷ്യനായും ഇരട്ട വേഷമാണുള്ളത്.


അതിനിടെ,. ബിജെപി സെക്രട്ടറി എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണെന്ന് സൂചിപ്പിക്കുന്ന ട്വീറ്റ് പുറത്തു വിട്ടു. ജോസഫ് വിജയ് ബിജെപിക്കെതിരെ മതപരമായ അജണ്ടയാണ് സിനിമകളിലുടെ ഇറക്കുന്നതെന്ന് ബിജെപി നേതാവ് ആരോപിച്ചു,.


2015 ല്‍ പുലി എന്ന ചിത്രത്തിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി റെയ്ഡ് നടത്തിയിരുന്നു. വിജയ് യുടെ വസതിയിലും നയന്‍ താര, സമാന്ത, നിര്‍മാതാവ് എന്നിവരുടെ വസതികളിലും റെയ്ഡ് നടത്തിയിരുന്നു. അഞ്ചു വര്‍ഷമായി വിജയ് ആദായ നികുതി വെട്ടിപ്പ് നടത്തുകയായിയിരുന്നുവെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിന്റെ പകയാണ് വിജയ് സിനിമയിലൂടെ മോഡി സര്‍ക്കാരിനെ കരിവാരിത്തേയ്ക്കുന്നതെന്ന് തമിഴ് നാട് ബിജെപി നേതാക്കള്‍ ആരോപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ