OMG News

രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബിജെപി, ആസ്തി 893 കോടി രൂപ

Tue, Oct 17, 2017

Arabianewspaper 897
രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി ബിജെപി, ആസ്തി 893 കോടി രൂപ

രാജ്യത്തെ ഭരണ കക്ഷിയായ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധന. ബിജെപിയുടെ സമ്പത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 600 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 354 ശതമാനം വര്‍്ദധന ഉണ്ടായപ്പോള്‍. തൃണമൂല്‍ കോണ്‍ഗ്രസിന് 1700 ശതമാനവും സിപിഎമ്മിന് 400 ശതമാനവും ബിഎസ്പിക്ക് 550 ശതമാനവും ആസ്തിയില്‍ വളര്‍ച്ചയുണ്ടായി.


പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സമ്പത്തിലും കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. കോണ്‍ഗ്രസിന് 2004 ല്‍ 167 കോടിയായിരുന്ന ആസ്തി 2016 ല്‍ 758 കോടിയായി വര്‍ദ്ധിച്ചു. ബിജെപിക്ക് ഇതേ കാലയളവില്‍ 122 കോടിയായിരുന്നത് 893 കോടിയായാണ് വര്‍ദ്ധിച്ചത്.


പാര്‍ട്ടിയുടെ വസ്തു വകകളും ബാങ്ക് നിക്ഷേപങ്ങളും,വായ്പയും, സംഭാവനകളും ഉള്‍പ്പെടുത്തിയാണ് ഈ കണക്ക്,.


ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സമ്പത്തിലെ വ്യത്യാസം 135 കോടി രൂപയാണ്.


മൂന്നാം സ്ഥാനത്തുള്ളു സിപിഎമ്മിന്റെ ആസ്തി 91 കോടിയില്‍ നിന്ന് 437 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. നാലാം സ്ഥാനത്ത് ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസാണ്. 2004 ല്‍ 25 ലക്ഷം രൂപയായിരുന്നത് 2016 ല്‍ 45 കോടിയായി വര്‍ദ്ധിച്ചു


ബിഎസ്പിയുടെ ആസ്തി 43 കോടിയില്‍ നിന്ന് 560 കോടിയായും എന്‍സിപിയുടെ ആസ്തി 1.6 കോടിയില്‍ നിന്നും 14.54 കോടിയായും വര്‍ദ്ധിച്ചു.


സിപിഐയുടെ ആസ്തി കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. 2004 ല്‍ 5.56 കോടിയില്‍ നിന്ന് 10.18 കോടിയായാണ് വര്‍ദ്ധിച്ചത്.


ആസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ( എഡിആര്‍) എന്ന സന്നദ്ധ സംഘടനയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ