OMG News

അബുദാബി ബിഗ് ടിക്കറ്റ് : ഒമ്പതു കോടി രൂപ മലയാളി സംഘത്തിന്

Wed, Dec 06, 2017

Arabianewspaper 119
അബുദാബി ബിഗ് ടിക്കറ്റ് :  ഒമ്പതു കോടി രൂപ മലയാളി സംഘത്തിന്

അബുദാബി ഡ്യുട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റ് റാഫിള്‍ സമ്മാനം വീണ്ടും മലയാളി സുഹൃത്തുക്കള്‍ക്ക്. പത്തു പേര്‍ ചേര്‍ന്നാണ് 1000 ദിര്‍ഹത്തിന്റെ ടിക്കറ്റ് എടുത്തത്. ഇതില്‍ 200 ദിര്‍ഹം ഇട്ട ദേവാനന്ദന് തുകയുടെ 20 ശതമാനം തുക ലഭിക്കും മറ്റുള്ളവര്‍ക്ക് പത്ത് ശതമാനവും.


നവംബര്‍ മാസത്തെ തിരഞ്ഞെടുപ്പിലാണ് മലയാളി സംഘത്തിന് സമ്മാനം ലഭിച്ചത്. പതിവായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ് ഈ കൂട്ടായ്മ. ഇക്കുറി സംഘത്തില്‍ ഒരാളായ പുതുമണം പറമ്പത്ത് ദേവാനന്ദിന്റെ പേരില്‍ എടുത്ത 085303 എന്ന ടിക്കറ്റിനാണ് 5 മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചത്. ഇത് ഏകദേശം ഒമ്പത് കോടി ഇന്ത്യന്‍ രൂപ വരും.


പതിവായി ഇന്ത്യക്കാര്‍ക്കാണ് ബിഗ് ടിക്കറ്റ് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റേ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പലരും ഇതിനെ ചോദ്യം ചെയ്യുന്നു. എന്നാല്‍, ലോട്ടറി എടുക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നും ഇതിനാല്‍ ലോട്ടറി അടിക്കാന്‍ സാധ്യത കൂടുതലും ഇവര്‍ക്കാേെണന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ മറുപടി നല്‍കുന്നു.


ഇന്ത്യക്കാരില്‍ വിജയികളാകുന്നത് മലയാളികളുമാണ്. ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കുന്നതില്‍ മലയാളികളാണ് ഏറെയും. വലിയ പണ ചെലവുള്ളതിനാല്‍ പത്തും പതിനഞ്ചും പേര്‍ ചേര്‍ന്നാണ് ലോട്ടറി എടുക്കുന്നത്.

Tags : Big Ticket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ