OMG News

എഴുപതു ലക്ഷം ദിര്‍ഹം നേടിയ മലയാളിയെ കണ്ടെത്തി

Mon, Sep 11, 2017

Arabianewspaper 947
എഴുപതു ലക്ഷം ദിര്‍ഹം നേടിയ മലയാളിയെ കണ്ടെത്തി

അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയ മലയാളി വര്‍ക്കി മാത്യുവിനെ ഒടുവില്‍ കണ്ടെത്തി. വിജയികളെ അവരുടെ ഫോണില്‍ വിളിച്ച് സമ്മാനം നേടിയത് അറിയിക്കുന്ന പതിവാണ് ബിഗ് ടിക്കറ്റ് സംഘാടര്‍ക്ക് പിഴച്ചത്.


ടിക്കറ്റ് വാങ്ങിയപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം.


സമ്മാനം നേടിയ വിവരം പറയാന്‍ കഴിഞ്ഞ മൂന്നു ദിവസമായി നടത്തുന്ന ശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ ലഭിച്ചത്. വേനലവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് മാത്യുവിന് സമ്മാനം അടിച്ചത്. പാക്കിസ്ഥാനിയായ സഹപ്രവര്‍ത്തകനൊപ്പമാണ് വര്‍ക്കി മാത്യു ടിക്കറ്റ് എടുത്തിരുന്നത്.


12 കോടി ഇന്ത്യന്‍ രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഇതില്‍ പകുതി പാക്കിസ്ഥാനി സുഹൃത്തിന് കൈമാറും,.


അല്‍ ഐനില്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 58 കാരനായ മാത്യുവിന്റെ ഫോണ്‍ നാട്ടിലെത്തിയപ്പോള്‍ വെള്ളത്തില്‍ വീണിരുന്നു. ഇതേതുടര്‍ന്ന് യുഎഇ നമ്പറില്‍ വിളിച്ചാല്‍ ലഭിച്ചിരുന്നില്ല, സഹപ്രവര്‍ത്തകരും മാത്യുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിച്ചില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മാത്യുവിനെ ബന്ധപ്പെടാന്‍ കഴിഞ്ഞത്.


ബിഗ് ടിക്കറ്റ് സമ്മാന വിജയി ആറു മാസത്തിനുള്ളില്‍ സമ്മാനം വാങ്ങിച്ചില്ലെങ്കില്‍ തുക കാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്ക് മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു,.

Tags : Big Ticket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ