OMG News

35 ടണ്‍ ഭാരമുള്ള കടല്‍ ഭീമന്റെ ജഡം കരയ്ക്കടിഞ്ഞു

Sat, May 13, 2017

Arabianewspaper 1411
35 ടണ്‍ ഭാരമുള്ള കടല്‍ ഭീമന്റെ ജഡം കരയ്ക്കടിഞ്ഞു

ഇന്തോനേഷ്യയിലെ കടല്‍ത്തീരത്ത് അടിഞ്ഞ ഭീമന്‍ കടല്‍ ജീവിയുടെ ജഡം കണ്ട് ശാസ്ത്രലോകം അമ്പരന്നു. ഇതുപോലൊരു ജീവിയെ ഇതിന് എവിടെയെങ്കിലും കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല.


ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ജീവി നീലത്തിമിംഗലത്തോളം വലുപ്പം ഇതിനില്ലെങ്കിലും ഇതിന്റെ രൂപമാണ് ശാസ്ത്രജ്ഞരെ വലയ്ക്കുന്നത്. തീരത്തടിഞ്ഞ ജഡം ആദ്യം കണ്ട് ഗ്രാമീണര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനൊപ്പം തീരത്തെ ജലം ചുവന്ന നിറമായി മാറി. വലിയ കൊമ്പു പോലുള്ള അവയവം ഇതിനുണ്ട്.


വിഷവാതകം പോലുള്ളവ പുറത്തു വരുമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 15 മീറ്റര്‍ നീളമുള്ള ഈ ജീവിക്ക് 35 ടണ്‍ ഭാരവുമുണ്ട്.


നീളത്തിന്റെ കാര്യത്തില്‍ ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലതിമിംഗലത്തിനോളം വരില്ല ഇത്. നീലത്തിമിംഗലത്തിന് 37 മീറ്റര്‍ വരെ നീളമുണ്ട്. ഭാരവും പത്തിലൊന്നു പോലും വരില്ല. മൂന്നു ലക്ഷം കിലോ ഗ്രാമാണ് നിലത്തിമിംഗലത്തിനുള്ളത്.


ഇതിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Tags : Indonesia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ