OMG News

അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും മലയാളിക്ക്

Thu, Sep 07, 2017

Arabianewspaper 1421
അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും മലയാളിക്ക്

അബുദാബി എയര്‍പോര്‍ട്ടിന്റെ പ്രതിമാസ ബിഗ് ടിക്കറ്റ് ജാക്‌പോട്ടില്‍ ഇക്കുറിയും മലയാളിക്ക് ഒന്നാം സമ്മാനം. പെരുമ്പാവൂര്‍ സ്വദേശിയായ മാത്യു വര്‍ക്കിക്കാണ് ഒന്നാം സമ്മാനമായ ഏഴുപതു ലക്ഷം ദിര്‍ഹം ( ഏകദേശം 12 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്. സെപ്തംബര്‍ ഏഴിന് നടന്ന നറുക്കെടുപ്പിലാണ് മാത്യൂവിന് സമ്മാനം ലഭിച്ചത്.


മറ്റു പ്രോത്സാഹന സമ്മാനങ്ങളിലും ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം വീതമുള്ള സമാശ്വാസ സമമ്മാനങ്ങളില്‍ ഏഴില്‍ ആറിലും ഇന്ത്യക്കാരാണ് വിജയികളായത്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളുമാണ്.


പതിവായി ഇന്ത്യക്കാര്‍ക്ക് ജാക്‌പോട്ട് അടിക്കുന്നത് ഇതര രാജ്യക്കാര്‍ സംശയം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ബിഗ് ടിക്കറ്റ് സംഘാടകര്‍ തന്നെ ഇതിന് മറുപടി നല്‍കുന്നു,


യുഎഇയിലെ ജനസംഖ്യയില്‍ ഏറിയപങ്കും ഉള്ളവര്‍ ഇന്ത്യക്കാരാണ്. ഇതു കൂടാതെ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏഴുപതു ശതമാനത്തോളം പേരും ഇന്ത്യക്കാരാണെന്നും ബിഗ് ടിക്കറ്റ് സംഘാടകര്‍ വെളിപ്പെടുത്തുന്നു.


ഈ വര്‍ഷം മലയാളികളായ നിരവധി പേര്‍ക്ക് ഒന്നാം സമ്മാനം അടിച്ചിരുന്നു. കഴിഞ്ഞ മാസം ആന്ധ്രസ്വദേശിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതിനൊപ്പം ദുബായി ഡ്യുട്ടി ഫ്രീ പത്തു ലക്ഷം ഡോളര്‍ സമ്മാനവും മലയാളികള്‍ക്കാണ് അടുത്തിടെ ലഭിച്ചത്.


 

Tags : Big Ticket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ