Entertainment News

കളി കാര്യമായി -ഇന്ദ്രന്‍സ്

Thu, Mar 08, 2018

Arabianewspaper 61295
കളി കാര്യമായി -ഇന്ദ്രന്‍സ് www.facebook.com/indrans.actor

ചലച്ചിത്ര ലോകത്ത് വസ്ത്രാലങ്കരത്തിനായി എത്തിയ സുരേന്ദ്രന്‍ എന്ന യുവാവാണ് തന്റെ ശരീരത്തിന്റെ പ്രകൃതം കൊണ്ട് കോമഡി വേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.


തയ്യല്‍ക്കാരനായിരുന്ന സുരേന്ദ്രന്‍ സിനിമ സെറ്റുകള്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ചു കൊടുത്തു. 1981 ല്‍ ചൂതാട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.


ഇന്ദ്രന്‍സ് എന്നായിരുന്നു തയ്യല്‍ക്കടയുടെ പേര്. ക്രമേണ ഈ പേര് കടയുടമയ്ക്ക് വന്നു ചേരുകയായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയ വേഷമാണ് ഇന്ദ്രന്‍സിലെ കോമഡി താരത്തെ ജനങ്ങളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് നീളന്‍ കഴുത്തും മെലിഞ്ഞ ശരീരവും വെള്ളിവീണപോലത്തെ സംസാരവും ഇന്ദ്രന്‍സിന്റെ മുഖമുദ്രമായി.


ജഗതിയും മാമുക്കോയയും ഇന്നസെന്റും കത്തി നില്‍ക്കുന്ന കോമഡി രംഗത്ത് ഇന്ദ്രന്‍സ് പിടിച്ചു നിന്നു. കൈയ്യടികള്‍ നേടി. സ്ഥിരം വേഷങ്ങളില്‍ നിന്നം മോചനം ലഭിച്ചത് കഥാവശേഷന്‍, അപ്പോത്തിക്കരി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്.


2014 ല്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ശേഷമാണ് ഇപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ആളൊരുക്കത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിനാണ് പുരസ്‌കാരം ലഭിച്ചത്.


കളിയായി പറഞ്ഞു നടന്നിരുന്നതാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്നത് ഇപ്പോള്‍ കളി കാര്യമായെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചത് തന്നെ വലിയ ഒരു അംഗീകാരമായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ