General News

ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു

Thu, Mar 29, 2018

Arabianewspaper 58851
ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു

ബംഗാളില്‍ രാമ നവമി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന വര്ഗീയ കലാപത്തില്‍ സംഘര്‍ഷം തുടരവെ തന്റെ മണ്ഡലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയിനെ പോലീസ് തടഞ്ഞു.


തന്റെ മണ്ഡലമായ അസന്‍സോളില്‍ എത്തിയ മന്ത്രിയെ പോലീസ് സുരക്ഷാ കാരണങ്ങളാല്‍ തടയുകയായിരുന്നു.



പശ്ചിം ബര്‍ദ്ധമാന്‍ ജില്ലയിലെ റെയില്‍പാരില്‍ എത്തിയ മന്ത്രിയെ പോലീസ് തടഞ്ഞു. ഇതിനിടയില്‍ തന്നെ തടഞ്ഞ പോലീസുകാരോട് മന്ത്രി തട്ടിക്കയറി. നിരവധി പേര്‍ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു,


തങ്ങളുടെ വീടുകളും സ്ഥാപനങ്ങളും കത്തിച്ചുവെന്ന് ചിലര്‍ വിളിച്ചു പറഞ്ഞതു പ്രകാരം ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയതാണ് താനെന്നും എംപിക്ക് സ്വന്തം മണ്ഡലത്തില്‍ പ്രവേശിക്കാന്‍ അവസരം നിഷേദിക്കുന്ന ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണ് ബംഗാളിലേതെന്നും സുപ്രിയോ ആരോപിച്ചു,.


രാമനവമി ആഘോഷങ്ങളെ തുടര്‍ന്ന് റാണിഗഞ്ച് മേഖലയില്‍ വന്‍ കലാപമാണ് റിപ്പോര്‍ട്ടു ചെയ്യുന്നത് . മൂന്നു പേരോളം കൊല്ലപ്പെട്ടുകയും ഡിസിപി ഉള്‍പ്പടെ നിരവധി പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകുയും ചെയ്തു.


സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് സംസ്ഥാന മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ