General News

കിം ചൈനയിലെത്തി ചര്‍ച്ച നടത്തി

Wed, Mar 28, 2018

Arabianewspaper 52477
കിം ചൈനയിലെത്തി ചര്‍ച്ച നടത്തി

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിങുമായി ചര്‍ച്ചകള്‍ നടത്തി. ഇതാദ്യമായാണ് ഉത്തര കൊറിയന്‍ ഏകാധിപതി മറ്റൊരു രാജ്യം സന്ദര്‍ശിക്കുന്നത്.


ചൈന സന്ദര്‍ശിക്കുമെന്നത് രഹസ്യമായി സൂക്ഷിക്കുകയും അവിടെ എത്തിയ ഷി ജിംഗുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രം വാര്‍ത്ത പുറത്തു വിടുകയുമാണ് ഉണ്ടായത്.


കിമ്മിനൊപ്പം ഭാര്യ റി സോള്‍ജുവും ചൈനയില്‍ എത്തിയിട്ടുണ്ട്. കിം ചൈനയില്‍ എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നുവെങ്കിലും ഉത്തര കൊറിയയോ ചൈനയോ ഇക്കാര്യം സ്ഥിരികരീച്ചിരുന്നില്ല,


കിം പ്രത്യേക ട്രയിനിലാണ് ചൈനയിലെത്തിയതെന്ന വാര്‍ത്തകളും പരന്നിരുന്നു,. കിം ട്രെയിനില്‍ വന്നിറങ്ങുന്ന വീഡിയോ പുറത്തു വന്നിരുന്നു.ഇതോടെയാണ് കിം ചൈനയില്‍ എത്തിയതായി സ്ഥിരികരിച്ചത്.


ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ പ്രതിജ്ഞ ബദ്ധമാണെന്ന കിം പറഞ്ഞു. യുഎസ് , ദക്ഷിണ കൊറിയ എന്നി രാഷ്ട്രത്തലവന്‍മാരുമായി കിം ചര്‍ച്ച നടത്തുമെന്നാണ് സൂചനകള്‍.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ