Health News

തേനീച്ചയുടെ വിഷം മുട്ടുവേദനയ്ക്ക് ഫലപ്രദം

Sun, Oct 16, 2016

Arabianewspaper 536
തേനീച്ചയുടെ വിഷം മുട്ടുവേദനയ്ക്ക് ഫലപ്രദം

വാതത്തിന് പല മരുന്നുകളും വിപണിയിലുണ്ടെങ്കിലും പ്രകൃതി ദത്തമായ മരുന്നുകള്‍ തേടിയാണ് മനുഷ്യന്‍ എക്കാലവും അലയുന്നത്. വാത രോഗത്തിനും മറ്റും ഫലപ്രദമായ ചികിത്സ തേടിയ ഗവേഷകര്‍ തേനീച്ചയുടെ വിഷം രോഗം ഭേദപ്പെടാന്‍ കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.


തേനീച്ചയുടെ വിഷത്തില്‍ കാണപ്പെടുന്ന പെപ്‌റ്റൈഡ് കാല്‍മുട്ടില്‍ കുത്തിവെച്ചാണ് വാത രോഗം സുഖപ്പെടുത്തുന്നത്. മെലിറ്റിന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിന്റെ ബില്‍റ്റ് ഇന്‍ ഷോക് അബ്‌സൊര്‍ബര്‍ എന്നറിയപ്പെടുന്ന മുട്ടിലാണ് ഇത് കുത്തിവെയ്ക്കുന്നത്.


കാല്‍മുട്ടിന് പരിക്കേല്‍ക്കുന്ന കായിക താരങ്ങള്‍ക്കും മറ്റ് അപകടങളെ തുടര്‍ന്ന് ബുദ്ധിമുട്ടുന്നവര്‍ക്കും തേനീച്ചയുടെ വിഷം ഉപകാരപ്രദമാണത്രെ.


കാല്‍മുട്ടിനും കൈത്തണ്ടയിലും ഒക്കെ ഉണ്ടാകുന്ന പരിക്കുകള്‍ക്കും ഇത് ഉപയോഗിക്കാം. പത്തു ലക്ഷത്തില്‍ അധികം പേര്‍ ഒരു വര്‍ഷം മുട്ടു ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നുണ്ട്.


 

Tags : Bee venom 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ