General News

ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും ഇടതു പാളയത്തിലേക്ക്

Wed, Sep 20, 2017

Arabianewspaper 321
ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും ഇടതു പാളയത്തിലേക്ക്

ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും ഇടതു പാളയത്തിലേക്ക് നീങ്ങുന്നതായി സൂചന. തങ്ങള്‍ക്ക് അര്‍ഹത പെട്ട കോര്‍പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതിച്ചു നല്‍കുന്നില്ലെന്ന ആരോപണവുമായി ഇടഞ്ഞു നിന്നിരുന്ന ബിഡിജെഎസ് തങ്ങളെ ഒരു പ്രധാന കാര്യവും അറിയിക്കുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു.


വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യോദത്തില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നിരുന്നു. ബിജെപി പ്രസിഡന്റ് നയിക്കുന്ന ജനരക്ഷായാത്രയിലും പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്.


കേരളത്തില്‍ ബിജെപി ഒരിക്കലും അധികാരത്തില്‍ വരില്ലെന്നും എന്‍ഡിഎയില്‍ നില്‍ക്കുന്നതു കൊണ്ട് യാതൊരു ഗുണവും ബിഡിജെഎസിന് ഇല്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു,


മുഖ്യമന്ത്രി പിണറായി വിജയനുമായ.ി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയ വെള്ളാപ്പള്ളിയുടെ നീക്കം ബിഡിജെഎസിനെ ഇടതു പാളയത്തില്‍ എത്തിക്കുക എന്നതാണെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, ബിജെപി നേതാക്കള്‍ യാതൊന്നും പ്രതികരിച്ചിട്ടില്ല.

Tags : BDJS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ