General News

തന്റെ കവിതകള്‍ പഠിപ്പിക്കരുതേ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭ്യാര്‍ത്ഥന

Mon, Mar 19, 2018

Arabianewspaper 298
തന്റെ കവിതകള്‍ പഠിപ്പിക്കരുതേ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭ്യാര്‍ത്ഥന

കേറളത്തിലെ കോളേജുകളിലും സ്‌കൂളുകളിലും തന്റെ കവിത പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ രചനകളില്‍ ഗവേഷണവും അനുവദിക്കരുതെന്ന് ചുള്ളിക്കാട് ആവശ്യപ്പെട്ടു.


ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍ അദ്ധ്യാപകരാകുന്ന സാഹചര്യത്തിലും അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി കൊടുക്കുന്നതിനാലാണ് ഇത്തരമൊരു അഭ്യര്‍ത്ഥനയെന്നും ചുള്ളിക്കാട് പറഞ്ഞു.


മതം, ജാതി, കോഴ, രാഷ്ട്രീയ സ്വാധീനം, സ്വജന പക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുകയാണ്. അബദ്ധപ്പഞ്ചാംഗങ്ങളായ പ്രബന്ധങ്ങള്‍ക്കു പോലും ഗവേഷണ ബിരുദം നല്‍കുന്ന സാഹചര്യവും കണക്കിലെടുത്താണ് ഈ അഭ്യര്‍ത്ഥനയെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസ്താവനയില്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ