Entertainment News

വുഡി അല്ലനെയും കടന്ന് ബാലചന്ദ്രമേനോന്‍

Sun, Jan 07, 2018

Arabianewspaper 1645
വുഡി അല്ലനെയും കടന്ന് ബാലചന്ദ്രമേനോന്‍

ഹോളിവുഡ് ചലച്ചിത്രകാരന്‍ വുഡി അലനെ കടത്തിവെട്ടി മലയാളത്തിന്റെ ചലച്ചിത്ര പ്രതിഭ ബാലചന്ദ്രമേനോന്‍, ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ക്ക് സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന്റെ ലോക റെക്കോര്‍ഡ് ബാലചന്ദ്രമേനോന് ലഭിച്ചു,.


29 ചിത്രങ്ങള്‍ക്കാണ് ബാലചന്ദ്രമേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചത്. 1978 ല്‍ പുറത്തിറങ്ങിയ ഉത്രാട രാത്രി മുതല്‍ 2015 ല്‍ അവസാനമായി സംവിധാനം ചെയ്ത ഞാന്‍ സംവിധാനം ചെയ്യും വരെയുള്ള ചിത്രങ്ങളാണ് ബാലചന്ദ്രമേനോന്റെതായി ഉള്ളത്.


ഹോളിവുഡ് തിരക്കഥാകൃത്തും നടനും സംവിധായകനുമായ വൂഡി അലനാണ് 26 ചിത്രങ്ങളുമായി രണ്ടാം സ്ഥാനത്ത്. ഇരുപത്തി മൂന്നു ചിത്രങ്ങളുമായി തമിഴിലെ ഭാഗ്യരാജാണ് മൂന്നാം സ്ഥാനത്ത്.


ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബാലചന്ദ്ര മേനോന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ