OMG News

സിവ ധോണിയുടെ മലയാളം പാട്ട് വൈറല്‍

Tue, Oct 24, 2017

Arabianewspaper 1742
സിവ ധോണിയുടെ മലയാളം പാട്ട് വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ രണ്ടര വയസുകാരിയായ സിവ സിംഗ് ധോണിയുടെ മലയാളം പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.


അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെ ഓതി വന്നു എന്ന ഹിറ്റ് ഗാനമാണ് സിവ പാടുന്നത്. കടിച്ചാല്‍ പൊട്ടാത്ത മലയാള വാക്കുകള്‍ ചിലതു വിഴുങ്ങിയും ഒക്കെ കൊഞ്ചി പാടുന്നത് വൈറലാണ്. പലരും ഇത് ഏതുഭാഷയിലാണ് സിവ പാടുന്നതെന്നും. എങ്ങിനെ മലയാള ഗാനം പഠിച്ചുവെന്നും ചോദിക്കുന്നു.


സാക്ഷി ധോണിയുടെ മലയാളം കണക്ഷന്‍ എന്താണെന്നാണ് പലരുടേയും ചോദ്യം. മലയാളി സുഹൃത്തുക്കളായിരിക്കാം ഇത് പഠിപ്പിച്ചതെന്ന് ചിലര്‍ ഊഹിക്കുന്നു.


സിവയുടെ ഗാനം യുട്യുബിലും വാട്‌സാപിലുമാണ് പ്രചരിക്കുന്നത്.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ